കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കൂറുമാറിയ നടി ഭാമയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം. ആക്രമിക്കപ്പെട്ട നടിയുടെ അടുത്ത സുഹൃത്തായി...
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കൂറുമാറിയ നടി ഭാമയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം. ആക്രമിക്കപ്പെട്ട നടിയുടെ അടുത്ത സുഹൃത്തായിട്ടും ഭാമയുടെ കൂറുമാറ്റം സഹപ്രവര്‍ത്തകരെയും ആരാധകരെയും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരുന്നു.
2017 ല്‍ ആക്രമണം നടന്ന സമയത്ത് ഭാമ ഇരയായ നടിക്കനുകൂലമായി മൊഴികൊടുക്കുകയും ഫെയ്സ്ബുക്ക് പോസ്റ്റ് ഇടുകയും ചെയ്തിരുന്നു. എന്റെ പ്രിയ സുഹൃത്തിന് എല്ലാ പിന്തുണയുമുണ്ടെന്നും അവരുടെ ധൈര്യത്തെ ഓര്‍ക്കണമെന്നും എല്ലാവരും അവരുടെ ഒപ്പം നില്‍ക്കണമെന്നുമായിരുന്നു പോസ്റ്റ്. ഇപ്പോള്‍ ഈ പോസ്റ്റ് ഉയര്‍ത്തി കാട്ടിയാണ് സോഷ്യല്‍ മീഡിയയില്‍ ഭാമയാക്കെതിരെ വിമര്‍ശനം ഉയരുന്നത്.
അതോടെ അവര്‍ ഈ പോസ്റ്റ് നീക്കം ചെയ്തു. തുടര്‍ന്ന് സൈബര്‍ ആക്രമണം ശക്തമായതോടെ അവര്‍ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലെ കറന്റ് സെക്ഷന്‍ ഡിസേബിള്‍ ചെയ്യുകയും ഫെയ്സ്ബുക്കിലെ മോശം കമന്റുകള്‍ നീക്കം ചെയ്യുകയും ചെയ്തു.
Keywords: Cyber attack, Bhama, Facebook post, Instagram, Disables
COMMENTS