ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് വ്യാപനം നിയന്ത്രണാതീതമായി തുടരുമ്പോഴും ഈ മാസം 21 മുതല്‍ സ്കൂളുകള്‍ ഭാഗികമായി തുറക്കാന്‍ കേന്ദ്ര സര്‍ക്ക...
ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് വ്യാപനം നിയന്ത്രണാതീതമായി തുടരുമ്പോഴും ഈ മാസം 21 മുതല്‍ സ്കൂളുകള്‍ ഭാഗികമായി തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.
ഒന്‍പതു മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകളില്‍ ഭാഗികമായി അധ്യയനം ആരംഭിക്കുന്നതിന് അധ്യാപകരില്‍ നിന്ന് മാര്‍ഗനിര്‍ദേശം തേടുമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
ഇതു സംബന്ധിച്ച് മാര്‍ഗനിര്‍ദേശം ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയമാണ് പുറത്തിറക്കിയത്. ഓണ്‍ലൈന്‍ ക്ളാസുകളും വിദൂര പഠനവും തുടര്‍ന്നും പ്രോത്സാഹിപ്പിക്കപ്പെടുമെന്നും മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ പറയുന്നു.
സ്കൂളുകള്‍ തുറക്കുമ്പോള്‍ പാലിക്കേണ്ട മുന്‍കരുതലുകള്‍
* മുഖാവരണം നിര്‍ബന്ധം
* ശാരീരിക അകലം പാലിക്കണം
* സാനിറ്റൈസര്‍ നിര്‍ബന്ധം.
* വിദ്യാര്‍ഥികള്‍ക്കിടയില്‍ ആറടി അകലം വേണം.
* ശ്വസന മര്യാദകള്‍ പാലിക്കണം
* ആരോഗ്യ സേതു ആപ്പ് ഉപയോഗിക്കണം
* പൊതുസ്ഥലത്ത് തുപ്പുന്നത് നിരോധിക്കണം.
COMMENTS