ന്യൂഡല്‍ഹി: ബിജെപിയുടെ തുടക്കകാലം മുതലുള്ള സംഖ്യകക്ഷിയായ ശിരോമണി അകാലി ദള്‍ എന്‍ഡിഎ വിട്ടു. കാര്‍ഷിക ബില്ലുകളില്‍ പ്രതിഷേധിച്ചാണ് നടപടി. ക...
ന്യൂഡല്‍ഹി: ബിജെപിയുടെ തുടക്കകാലം മുതലുള്ള സംഖ്യകക്ഷിയായ ശിരോമണി അകാലി ദള്‍ എന്‍ഡിഎ വിട്ടു. കാര്‍ഷിക ബില്ലുകളില്‍ പ്രതിഷേധിച്ചാണ് നടപടി.
കാര്‍ഷിക വിളകള്‍ക്ക് താങ്ങുവിള ഉറപ്പുനല്കാത്തതും പഞ്ചാബ്, സിങ് വിഷയങ്ങളില്‍ കേന്ദ സര്‍ക്കാരിന്റെ അലംഭാവവുമാണ് മുന്നണി വിടാനുള്ള പ്രകോപനം. നേരത്തെ കേന്ദ്ര മന്ത്രിസഭയിലെ പാര്‍ട്ടിയുടെ പ്രതിനിധിയായ ഹര്‍സിമ്രത്ത് കൗര്‍ രാജിവച്ചിരുന്നു. ഇതിനു പിന്നാലെയാണ് മുന്നണി വിടാനുള്ള തീരുമാനം.
പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പിനെ അവഗണിച്ചാണ് രാജ്യസഭയില്‍ കാര്‍ഷിക ബില്ലുകള്‍ പാസാക്കിയത്. ബില്ലുകള്‍ക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം തുടരുകയാണ്.
കാര്‍ഷിക ബില്ലുകള്‍ കര്‍ഷകര്‍ക്ക് ഗുണകരമാകുമെന്നാണ് എന്‍ഡിഎ നിലപാട്. കര്‍ഷകര്‍ക്ക് അവരുടെ ഉല്പന്നങ്ങള് വന്‍കിടക്കാര്‍ക്ക് ഉള്‍പ്പെടെ നേരിട്ടുവില്‍ക്കാന്‍ സാധിക്കുമെന്ന് പ്രധാനമന്ത്രിയും അവകാശപ്പെട്ടിരുന്നു.
Summary: Shiromani Akali Dal quits NDA
COMMENTS