അഭിനന്ദ് ന്യൂഡല്‍ഹി കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങള്‍ കീറാമുട്ടിയായി തുടരവേ, പാര്‍ട്ടിയുടെ ഇടക്കാല അദ്ധ്യക്ഷയായി സോണിയാ ഗാന്ധി...
അഭിനന്ദ്
ന്യൂഡല്‍ഹി കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങള്‍ കീറാമുട്ടിയായി തുടരവേ, പാര്‍ട്ടിയുടെ ഇടക്കാല അദ്ധ്യക്ഷയായി സോണിയാ ഗാന്ധി തന്നെ തുടരാന്‍ തീരുമാനമായി. സോണിയ ആറുമാസം കൂടി ചുമതല വഹിക്കും. ഇതിനകം എ ഐ സി സി വിളിച്ചുകൂട്ടി പുതിയ അദ്ധ്യക്ഷനെ കണ്ടെത്താന്‍ സോണിയ തന്നെ നിര്‍ദ്ദേശിച്ചിരിക്കുകയാണ്.
ഏഴു മണിക്കൂര്‍ നീണ്ട പ്രവര്‍ത്തക സമിതി യോഗം ആരോപണങ്ങളും പ്രത്യാരോപണങ്ങളും കൊണ്ടു നിറഞ്ഞതായിരുന്നു. പ്രക്ഷുബ്ധമായ അന്തരീക്ഷത്തില്‍ സോണിയ തന്നെ തുടരട്ടെയെന്ന തീരുമാനം വരികയായിരുന്നു.
പാര്‍ട്ടിക്കു മുഴുവന്‍ സമയവും ദൃശ്യമായ അദ്ധ്യക്ഷന്‍ വേണമെന്നാവശ്യപ്പെട്ട് 23 നേതാക്കള്‍ എഴുതിയ കത്ത് കഴിഞ്ഞ ദിവസം പുറത്തുവന്നത് വലിയ വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് സ്ഥാനമൊഴിയാന്‍ തയ്യാറായി സോണിയ യോഗം വിളിച്ചത്.
കത്തെഴുതിയവര്‍ ബിജെപിയുടെ ചാരന്മാരാണെന്നു രാഹുല്‍ ഗാന്ധി തുറന്നടിച്ചു. കത്തിന്റെ പേരില്‍ ഏറ്റവുമധികം സംശയിക്കപ്പെട്ടത് ഗുലാം നബി ആസാദായിരുന്നു. ഇതിനിടെ രാഹുല്‍ ഗാന്ധിക്കെതിരേ കപില്‍ സിബല്‍ ട്വീറ്റ് ചെയ്തതും പ്രശ്നങ്ങള്‍ രൂക്ഷമാക്കി. രാഹുല്‍ നേരിട്ടു വിൡച്ചതോടെ സുബ ട്വീറ്റ് പിന്‍വലിച്ചു. കത്തു പുറത്തുവിട്ടതു താനാണെന്നും ബിജെപിയുമായി താന്‍ കൂട്ടുകൂടിയെന്നും തെളിയിച്ചാല്‍ പാര്‍ട്ടിയില്‍ നിന്നു രാജിവയ്ക്കാമെന്നു ഗുലാം നബി നിലപാടെടുത്തു. എകെ ആന്റണി ഉള്‍പ്പെടെ നേതാക്കള്‍ ഇടപെട്ടാണ് ഗുലാം നബിയെ തണുപ്പിച്ചത്.
താന്‍ ആരോടും മോശമായി പെരുമാറിയിട്ടില്ലെന്നും പ്രശ്നങ്ങള്‍ ഇത്രത്തോളം കൊണ്ടെത്തിച്ചതില്‍ വേദനയുണ്ടെന്നും സോണിയ മറുപടി പ്രസംഗത്തില്‍ പറഞ്ഞതായി അറിയുന്നു. എന്തായാലും കഴിഞ്ഞതെല്ലാം മറന്ന് ഒരുമിച്ചു പോകാമെന്നു പറഞ്ഞാണ് സോണിയ പ്രസംഗം അവസാനിപ്പിച്ചത്.
താന്‍ ഒഴിയുകയാണെന്നും ഇതു സംബന്ധിച്ച് വിശദമായി എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനോടു പറഞ്ഞിട്ടുണ്ടെന്നും സോണിയ തുടക്കത്തില്‍ പറഞ്ഞു. എന്നാല്‍, പാര്‍ട്ടിയെ ഈ ഘട്ടത്തില്‍ നയിക്കാന്‍ സോണിയ തന്നെ വേണമെന്നു എ കെ ആന്റണിയും മന്മോഹന് സിംഗും ശക്തമായ നിലപാടെടുത്തു. ഇതോടെ മറ്റു മുതിര്‍ന്ന നേതാക്കളും ഈ നിലപാടിലേക്കു വന്നു. അങ്ങനെ പാര്‍ട്ടിയിലെ കൊടുങ്കാറ്റ് ആറു മാസത്തേയ്ക്ക് അടങ്ങുകയായിരുന്നു.
As the internal problems of the Congress party continued to simmer, it was decided that Sonia Gandhi would continue as the interim president of the party. Sonia will be in charge for another six months. Sonia Gandhi has already called on the AICC to find a new president.
COMMENTS