തിരുവനന്തപുരം: പ്രശസ്ത കവിയും ഗാനരചയിതാവുമായ ചുനക്കര രാമന്‍കുട്ടി (84) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്...
തിരുവനന്തപുരം: പ്രശസ്ത കവിയും ഗാനരചയിതാവുമായ ചുനക്കര രാമന്‍കുട്ടി (84) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. സംസ്കാരം ഇന്നു നടക്കും.
എഴുപത്തി അഞ്ചിലധികം സിനിമകളിലെ ഗാനങ്ങള്‍ക്ക് വരികളെഴുതിയ ചുനക്കര രാമന്‍കുട്ടി ആകാശവാണിയിലെ ലളിതഗാനങ്ങളിലൂടെയാണ് ശ്രദ്ധേയനായത്. നൂറിലേറെ നാടകങ്ങള്‍ക്കും ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്.
അദ്ദേഹം ഗാനരചന നടത്തിയ സിനിമാ ഗാനങ്ങളെല്ലാം ഇപ്പോഴും മലയാളികളുടെ മനസ്സില്‍ തങ്ങിനില്ക്കുന്നവയാണ്. ശ്യാമ മേഖമേ നീ...., ഹൃദയവനിയിലെ ഗായികയോ..., ദേവതാരു പൂത്തു എന്‍ മനസ്സിന് താഴ്വരയില് എന്നിവയാണ് അവയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടവ.
1978 ല്‍ ആശ്രമം എന്ന സിനിമയിലെ അപ്സരകന്യക.... എന്ന ഗാനം രചിച്ചുകൊണ്ടാണ് അദ്ദേഹം മലയാളസിനിമയില്‍ ചുവടുവച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്, മറ്റ് സിനിമാ പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അനുശോചിച്ചു.
Keywords: Poet Chunakkara Ramankutty, Passes away, Today, Thiruvananthapuram
COMMENTS