കൊച്ചി: സ്വര്‍ണ്ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷ എന്‍.ഐ.എ കോടതി തള്ളി. കേസില്‍ പങ്കാളിയാണെന്നുള്ളതിന് പ്രഥമദൃഷ്ട്യാ തെള...
കൊച്ചി: സ്വര്‍ണ്ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷ എന്‍.ഐ.എ കോടതി തള്ളി. കേസില്‍ പങ്കാളിയാണെന്നുള്ളതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.
കേസിന്റെ അന്വേഷണം പുരോഗമിക്കുകയാണെന്നും സ്വപ്നയ്ക്ക് ഉന്നതരുമായി ബന്ധമുള്ളതിനാല്‍ ജാമ്യം അനുവദിച്ചാന്‍ അത് അന്വേഷണത്തെ ബാധിക്കുമെന്നും എന്‍.ഐ.എ വാദിച്ചു.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഇവര്‍ക്ക് സ്വാധീനമുണ്ടെന്നും മുഖ്യമന്ത്രിയുമായി നല്ല പരിചയമുണ്ടെന്നും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറുമായി അടുത്ത ബന്ധമുണ്ടെന്നും എന്‍.ഐ.എ കോടതിയില്‍ വ്യക്തമാക്കി. ഇതെല്ലാം പരിഗണിച്ചാണ് കോടതി സ്വപ്നയുടെ ജാമ്യാപേക്ഷ തള്ളിയത്.
COMMENTS