തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം തടയുന്നതില്‍ അലംഭാവമുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ വിവിധ ജില്ലകളിലായുള്ള...
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം തടയുന്നതില്‍ അലംഭാവമുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ വിവിധ ജില്ലകളിലായുള്ള 102 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിങിലൂടെ നടത്തവേയാണ് അദ്ദേഹം ഇത്തരത്തില്‍ പറഞ്ഞത്.
അലംഭാവവും വിട്ടുവീഴ്ചയുമാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമെന്നും നേരത്തെ കോവിഡ് നേരിടുന്നതില്‍ ലോകത്തിനു തന്നെ മാതൃകയായിരുന്നു കേരളമെന്നത് ഓര്‍ക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇനി മുതല്‍ കര്‍ക്കശ നിലപാട് സ്വീകരിക്കുമെന്നും നേരത്തെ ഈ വിഷയത്തില്‍ മുന്‍കരുതല്‍ നല്ല രീതിയില്‍ സ്വീകരിച്ചിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതൊന്നും സാരമില്ലെന്ന സന്ദേശമാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമെന്നത് നാം കുറ്റബോധത്തോടെ ഓര്‍ക്കേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.
ക്വാറന്റൈന്‍, ശാരീരിക അകലം എന്നിവയിലുള്ള ഗൗരവം കുറഞ്ഞെന്നും ഇനിയും ഇത്തരത്തില്‍ പരാതികള്‍ ഉണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലെല്ലാം ആയിരത്തിലധികം പേര്‍ക്ക് കോവിഡ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തല്‍.
Keywords: Pinarayi Vijayan, Covid - 19, Spread, Negligence

COMMENTS