തിരുവനന്തപുരം: സസ്ഥാനത്ത് ഇന്ന് പേര്‍ക്കു 1420 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുകയും 1715 പേര്‍ക്കു രോഗമുക്തി ഉണ്ടാവുകയും ചെയ്തു. ന...
തിരുവനന്തപുരം: സസ്ഥാനത്ത് ഇന്ന് പേര്‍ക്കു 1420 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുകയും 1715 പേര്‍ക്കു രോഗമുക്തി ഉണ്ടാവുകയും ചെയ്തു.
നാലു മരണവും സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. കൊല്ലം കിളികൊല്ലൂര്‍ സ്വദേശി ചെല്ലപ്പന് (60), ആലപ്പുഴ പാണാവളളി സ്വദേശി പുരുഷോത്തമന് (84), കോഴിക്കോട് വെളളിക്കുളങ്ങര സ്വദേശിനി സുലൈഖ (63), കാസര്‍കോഡ് ഉപ്പളയിലെ വിനോദ് കുമാര്‍ (41) എന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്.
പ്രതിദിനം റിപ്പോര്‍ട്ടു ചെയ്യുന്ന ഏറ്റവും കൂടുതല്‍ രോഗബാധയാണ് ഇന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. 1216 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നു. 92 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരില്‍ 108 പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നും 60 പേര് വിദേശരാജ്യങ്ങളില്‍ നിന്നും എത്തിയവരാണ്. 30 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു.
രോഗികളുടെ ജില്ല തിരിച്ചുള്ള കണക്ക്
തിരുവനന്തപുരം-485
കോഴിക്കോട്-173
ആലപ്പുഴ-169
മലപ്പുറം-114
എറണാകുളം-101
കാസര്‍കോട്-73
തൃശ്ശൂര്‍-64
കണ്ണൂര്‍-57
കൊല്ലം-41
ഇടുക്കി-41
പാലക്കാട്-39
പത്തനംതിട്ട-38
കോട്ടയം-15
വയനാട്-10
Keywords: Kerala, Coronavirus, Thiruvananthapuram, Pinarayi Vijayan, Covid 19
COMMENTS