തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് ഇന്ന് 1129 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവരില്‍ 880 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പ...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് ഇന്ന് 1129 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവരില്‍ 880 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്. ചികിത്സയിലായിരുന്ന 752 പേരുടെ പരിശോധനാഫലം നെഗറ്റീവായി.
തിരുവനന്തപുരം, തൃശൂര്‍ ജില്ലകളില്‍ മരിച്ച രണ്ടു വ്യക്തികളുടെ പരിശോധനാഫലവും പട്ടികയിലുണ്ട്. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ബാബു (62), കൊല്ലം ജില്ലയിലെ അസുമാ ബീവി (73), എറണാകുളം ആലുവ സ്വദേശി അഷ്റഫ് (52), എറണാകുളം സ്വദേശി എയ്ഞ്ചല്‍ (81), തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശി ചന്ദ്രന്‍ (59), കോഴിക്കോട് ബിച്ച് സ്വദേശി നൗഷാദ് (49), മലപ്പുറം കൊണ്ടോട്ടി സ്വദേശി കോയാമു (82), കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശി അബ്ദുള്‍ റഹ്മാന്‍ (72), എന്നിവരുടെ മരണം കോവിഡാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് മരണം 81 ആയി.
രോഗികളുടെ എണ്ണം ജില്ല തിരിച്ച്,
സമ്പര്‍ക്ക രോഗികളുടെ എണ്ണം ബ്രാക്കറ്റില്‍
തിരുവനന്തപുരം 259 (241)
കാസര്‍കോട് 153 (151)
മലപ്പുറം 141 (83)
കോഴിക്കോട് 95 (80)
പത്തനംതിട്ട 85 (61)
തൃശൂര്‍ 76 (35
ആലപ്പുഴ 67 (52)
എറണാകുളം 59 (33)
കോട്ടയം 47 (38)
പാലക്കാട് 47 (26)
വയനാട് 46 (44)
കൊല്ലം 35 (27)
ഇടുക്കി 14 (7)
കണ്ണൂര്‍ 5 (2)
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 114 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും 89 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും വന്നവരാണ്. ഇന്നു രോഗം ബാധിച്ചവരില്‍ 58 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 241 പേര്‍ക്കും, കാസര്‍ഗോഡ്
24 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇന്നു രോഗം ബാധിച്ചു. തിരുവനന്തപുരം ജില്ല 14, കോഴിക്കോട് ജില്ല 2, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ ഒന്നും വീതം എന്നിങ്ങനെയാണ് രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ കണക്ക്.
തൃശൂര്‍ ജില്ലയിലെ 11 കെ.എസ്.ഇ. ജീവനക്കാര്‍ക്കും, 5 കെ.എല്‍.എഫ്. ജീവനക്കാര്‍ക്കും, എറണാകുളം ജില്ലയിലെ 4 ഐ.എന്‍.എച്ച്.എസ്. ജീവനക്കാര്‍ക്കും രോഗം പിടിപെട്ടു.
നെഗറ്റീവ് ആയവരുടെ കണക്ക്, ജില്ല തിരിച്ച്
തിരുവനന്തപുരം 168
ആലപ്പുഴ 100
പത്തനംതിട്ട 58
കോട്ടയം 57
തൃശൂര്‍ 54
കൊല്ലം 53
കോഴിക്കോട് 49
പാലക്കാട് 42
മലപ്പുറം 36
എറണാകുളം 35
കണ്ണൂര്‍ 35
ഇടുക്കി 32
കാസര്‍ഗോഡ് 28
വയനാട് 5.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 114 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും 89 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും വന്നവരാണ്. ഇന്നു രോഗം ബാധിച്ചവരില്‍ 58 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 241 പേര്‍ക്കും, കാസര്‍ഗോഡ്
24 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇന്നു രോഗം ബാധിച്ചു. തിരുവനന്തപുരം ജില്ല 14, കോഴിക്കോട് ജില്ല 2, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ ഒന്നും വീതം എന്നിങ്ങനെയാണ് രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ കണക്ക്.
തൃശൂര്‍ ജില്ലയിലെ 11 കെ.എസ്.ഇ. ജീവനക്കാര്‍ക്കും, 5 കെ.എല്‍.എഫ്. ജീവനക്കാര്‍ക്കും, എറണാകുളം ജില്ലയിലെ 4 ഐ.എന്‍.എച്ച്.എസ്. ജീവനക്കാര്‍ക്കും രോഗം പിടിപെട്ടു.
10,862 പേരാണ് രോഗം സ്ഥിരീകരിച്ച് ഇപ്പോള്‍ ചികിത്സയിലുള്ളത്. 13,779 പേര്‍ ഇതുവരെ രോഗമുക്തി നേടി.വിവിധ ജില്ലകളിലായി 1,43,996 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇവരില്‍ 10,380 പേര്‍ ആശുപത്രികളിലാണ്. 1257 പേരെ ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
പുതിയ ഹോട്ട് സ്‌പോട്ടുകള്‍ (17)
കാസര്‍കോട് ജില്ല
പുല്ലൂര്‍ പെരിയ (കണ്ടൈന്‍മെന്റ് സോണ്‍: 1, 7, 8, 9, 11, 13, 14, 17), പെതുഗെ (6, 10), തൃക്കരിപ്പൂര്‍ (1, 3, 4, 5, 7, 11, 13, 14, 15, 16), ഉദുമ (2, 6, 11, 16, 18), വലിയ പറമ്പ (6, 7, 10), വോര്‍ക്കാടി (1, 2, 3, 5, 7, 8, 9, 10), വെസ്റ്റ് എളേരി (14)
കോട്ടയം ജില്ല
എരുമേലി (1),ആതിരമ്പുഴ (20,11), മുണ്ടക്കയം (12), അയര്‍കുന്നം (15), അത്തോളി (2)
കോഴിക്കോട് ജില്ല
ഉണ്ണികുളം (12)
പത്തനംതിട്ട ജില്ല
കല്ലൂപ്പാറ (13), പ്രമാടം (19)
തൃശൂര്‍ ജില്ല
കാട്ടൂര്‍ (6)
കൊല്ലം ജില്ല
നീണ്ടകര (2, 3, 12).
ഹോട്ട് സ്‌പോട്ടില്‍ നിന്ന് ഒഴിവായ പ്രദേശങ്ങള്‍ (23)
തൃശൂര്‍ ജില്ല
അവിനിശേരി (വാര്‍ഡ് 13), പുതൂര്‍ (3), നെന്മണിക്കര (6, 7), ആളൂര്‍ (1, 17), എരുമപ്പെട്ടി (9), തൃക്കൂര്‍ (7, 8), പൂമംഗലം (8), ചൂണ്ടല്‍ (6, 7, 8), ചേലക്കര (17), കൊടുങ്ങല്ലൂര്‍ മുനിസിപ്പാലിറ്റി (31), ദേശമംഗലം (11, 13, 14, 15), തിരുവില്വാമല (10), പടിയൂര്‍ (1, 13, 14), വല്ലച്ചിറ (14), മടക്കത്തറ (6, 7, 8, 14), പെരിഞ്ഞാനം (12) കൊല്ലം ജില്ല
പനയം (എല്ലാ വാര്‍ഡുകളും), വെസ്റ്റ് കല്ലട (എല്ലാ വാര്‍ഡുകളും)
ഇടുക്കി ജില്ല
രാജക്കാട് (എല്ലാ വാര്‍ഡുകളും), കാഞ്ചിയാര്‍ (11, 12), പത്തനംതിട്ട ജില്ല
റാന്നി പഴവങ്ങാടി (12, 13, 14), താന്നിത്തോട് (8), ചിറ്റാറ്റുകര (3).
നിലവിലെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 492.
Keywords: India, Kerala, Coronavirus, covid19
COMMENTS