തിരുവനന്തപുരം: തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റ് ഓഫീസിലെ കോണ്‍സല്‍ ജനറലിന്റെ ഗണ്‍മാനായിരുന്ന ജയ് ഘോഷിനെ തുമ്പയിലെ ഭാര്യ വീടിനു സമീപം കൈ ഞര...
തിരുവനന്തപുരം: തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റ് ഓഫീസിലെ കോണ്‍സല്‍ ജനറലിന്റെ ഗണ്‍മാനായിരുന്ന ജയ് ഘോഷിനെ തുമ്പയിലെ ഭാര്യ വീടിനു സമീപം കൈ ഞരമ്പ് മുറിച്ച നിലയില്‍ കണ്ടെത്തി.
മുറിവ് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. ഭാര്യവീട്ടില്‍ നിന്ന് ഇന്നലെ മുതല്‍ ജയഘോഷിനെ കാണാനില്ലായിരുന്നു. ഇന്നലെ രാത്രി ഒരു ഫോണ്‍ വന്നതിനുശേഷമാണ് ജയ് ഘോഷിനെ കാണാതായത്. ഫോണ്‍ അറ്റന്‍ഡ് ചെയ്തുകൊണ്ട് പുറത്തേക്കിറങ്ങിയ അദ്ദേഹത്തെ പിന്നീട് കണ്ടില്ലെന്ന് കാട്ടി ഭാര്യ തുമ്പ പൊലീസില്‍ പരാതി നല്കിയിരുന്നു.
തുടര്‍ന്ന് പൊലീസ് ഈ പ്രദേശത്ത് അന്വേഷണം നടത്തിയിരുന്നു. പൊലീസ് നായയേയും കൊണ്ടുവന്നിരുന്നു. ഇന്ന് ബൈക്കില്‍ പോയ നാട്ടുകാരനാണ് റോഡരികില്‍ ജയ് ഘോഷിനെ കണ്ടത്.
ചോരവാര്‍ന്ന് കിടക്കുന്നതുകൊണ്ട് നാട്ടുകാരെ വിളിച്ചുകൂട്ടിയ എപ്പോഴാണ് ജയ് ഘോഷാണെന്ന് തിരിച്ചറിഞ്ഞത്. പൊലീസെത്തി ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വേളയില്‍ താന്‍ നിരപരാധിയാണെന്ന് ജയ് ഘോഷ് പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞതായി നാട്ടുകാര്‍ വെളിപ്പെടുത്തി.
ബ്ലേഡ് ഉപയോഗിച്ച് ഞരമ്പ് മുറിച്ചുവെന്നും ബ്ലേഡ് വിഴുങ്ങിയെന്നും ജയ് ഘോഷ് പറഞ്ഞകതായി പൊലീസ് വെളിപ്പെടുത്തി. അദ്ദേഹം കടുത്ത മാനസിക പ്രയാസം അനുഭവിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.
സ്വര്‍ണം കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് തന്നെ കുടുക്കാന്‍ ശ്രമിക്കുന്നതായി അദ്ദേഹം അടുത്ത ബന്ധുക്കളോടു പറഞ്ഞിരുന്നു. മൂന്നുവര്‍ഷമായി ജയ് ഘോഷ് കോണ്‍സല്‍ ജനറലിന്റെ ഗണ്‍മാനായി ജോലി ചെയ്യുകയാണ്. കോണ്‍സല്‍ ജനറല്‍ നാട്ടിലേക്ക് പോയതിനുശേഷം ജയ് ഘോഷ് സ്ഥിരമായി ജോലിക്ക് പോയിരുന്നില്ല.
അദ്ദേഹത്തിന് അനുവദിച്ചിരുന്ന തോക്ക് പൊലീസ് തിരികെ വാങ്ങിയിരുന്നു. സ്വര്‍ണം കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് തന്നെ എന്‍ ഐ എ ചോദ്യം ചെയ്യുമെന്ന ഭയം ജയ് ഘോഷിനുണ്ടായിരുന്നു.
ബൈക്കിലെത്തിയ ചിലര്‍ നാലു ദിവസം മുമ്പ് ജംയ് ഘോഷിനെ ഭീഷണിപ്പെടുത്തിയിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.
Keywords: Jai Ghosh, Gunman, UAE Embassy, Suicide attempt
COMMENTS