തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്നാ സുരേഷിന് ഗുണ്ടാസംഘമുണ്ടെന്ന്, സ്വപ്നയുടെ സഹോദരന്റെ വിവാഹസത്കാരത്തിനിടെ മര്‍ദനമേറ്റ യുവ...
തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്നാ സുരേഷിന് ഗുണ്ടാസംഘമുണ്ടെന്ന്, സ്വപ്നയുടെ സഹോദരന്റെ വിവാഹസത്കാരത്തിനിടെ മര്‍ദനമേറ്റ യുവാവ് വെളിപ്പെടുത്തി.
സ്വപ്നയുടെ സഹോദരന് ബ്രൗണ്‍ സുരേഷിന്റെ വിവാഹം മുടക്കാന്‍ താന്‍ ശ്രമിച്ചെന്ന് ആരോപിച്ച്് ഹോട്ടലില്‍ തടഞ്ഞുവച്ച് മര്‍ദ്ദിക്കുകയായിരുന്നു. സരിത്ത്, സ്വപ്നയുടെ ഭര്‍ത്താവ്, പത്തോളം ബോഡി ഗാര്‍ഡുകള്‍ എന്നിവര്‍ സ്വപ്നയ്ക്കൊപ്പമുണ്ടായിരുന്നു, യുവാവ് പറഞ്ഞു.
തിരുവനന്തപുരം എസ്.എസ് കോവില്‍ റോഡിലെ ഹോട്ടലില്‍ 2019 ഡിസംബര്‍ ഏഴിന് രാത്രി 10.50 നായിരുന്നു സംഭവം.
അന്ന് സ്വപ്ന പലവട്ടം മുഖത്തടിക്കുകയും അസഭ്യം വിളിക്കുകയും ചെയ്തു. തന്റെ അമ്മയേയും മകളെയും ഉപദ്രവിച്ചു. അമ്മ ബഹളം കൂട്ടിയപ്പോഴാണ് മര്‍ദ്ദനം അവസാനിപ്പിച്ചത്.
ഈ സംഭവം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് സ്വപ്ന ഭീഷണിപ്പെടുത്തി. ഈ കൈയേറ്റത്തിന്റെ ദൃശ്യങ്ങള്‍ ഇന്നലെ പുറത്തുവന്നിരുന്നു. പിടിവലിക്കിടെ സ്വപ്ന നിലതെറ്റി താഴെ വീഴുന്നതും കാണാം.
അന്ന് യുവാവ് പരാതിപ്പെട്ടങ്കിലും തമ്പാനൂര്‍ പൊലീസ് സംഭവം ഒതുക്കിത്തീര്‍ക്കുകയായിരുന്നു. അന്ന് നിരവധി ഉന്നത ഉദ്യോഗസ്ഥരും സത്കാരത്തില്‍ പങ്കെടുത്തിരുന്നു.
അക്രമത്തില്‍ യുവാവിന്റെ തലയ്ക്കു പരിക്കേറ്റിരുന്നു. സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയെങ്കിലും സ്വ്പനയുടെ ബന്ധങ്ങളുടെ വലുപ്പമറിഞ്ഞ് പൊലീസ് കേസ് ഒത്തുതീര്‍പ്പാക്കുകയായിരുന്നു.
Keywords: Swapna Suresh, Brown Suresh, Goons, Marriage party
COMMENTS