തിരുവനന്തപുരം: തിരുവനന്തപുരം കോര്പ്പറേഷന് പ്രദേശത്ത് ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ നഗരത്തിലേക്കുള്ള എല്ലാ റോഡുകളും...
തിരുവനന്തപുരം: തിരുവനന്തപുരം കോര്പ്പറേഷന് പ്രദേശത്ത് ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ നഗരത്തിലേക്കുള്ള എല്ലാ റോഡുകളും പൂര്‍ണ്ണമായും അടയ്ക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു.
ജനങ്ങളെല്ലാം അവരവരുടെ വീട്ടില്‍ തന്നെ തുടരണം എന്നാണ് ട്രിപ്പിള്‍ ലോക് ഡൗണ്‍ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ലോക്നാഥ് ബെഹ്റ വ്യക്തമാക്കി.
ട്രിപ്പിള്‍ ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍
* നഗരത്തില്‍ ഒരു റോഡിലും വാഹനഗതാഗതം അനുവദിക്കില്ല.
നഗരത്തിലേക്ക് കടക്കാനും പുറത്തേക്ക് പോകാനും ഒറ്റ വഴി മാത്രം.
* ആശുപത്രികള്‍, മെഡിക്കല്‍ ഷോപ്പുകള്‍, പലചരക്കുകടകള്‍ എന്നിവ മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളൂ.
* സെക്രട്ടേറിയറ്റ് ഉള്‍പ്പെടെയുള്ള ഒരു സര്‍ക്കാര്‍ ഓഫീസുും പ്രവര്‍ത്തിക്കില്ല.
* മുഖ്യമന്ത്രിയുടെ ഓഫീസ് ക്ലിഫ് ഹൗസില്‍ പ്രവര്‍ത്തിക്കും.
* അവശ്യ ആരോഗ്യസേവനങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങാന്‍ അനുമതിയുള്ളൂ.
* ഒരു പ്രദേശത്ത് ഒരു പലവ്യഞ്ജന കട മാത്രമേ തുറക്കൂ. ആളുകള്‍ക്ക് അവിടെ പോകാനാവില്ല. പൊലീസിനോട് ആവശ്യപ്പെട്ടാല്‍ ഹോം ഡെലിവറി മുഖേന അവശ്യസാധനങ്ങള്‍ വീടുകളിലെത്തിക്കും.
* മെഡിക്കല്‍ ഷോപ്പുകളും ആശുപത്രികളും പ്രവര്‍ത്തിക്കും. മരുന്ന് കടകളില്‍ പോകാന്‍ സത്യവാങ്മൂലം കരുതണം.
* അകാരണമായി പുറത്തിറങ്ങുന്നവര്‍ക്കെതിരേ കേസെടുക്കുകയോ ഫൈന്‍ ഈടാക്കുകയോ ചെയ്യാം.
* നിയമലംഘകര്‍ക്കെതിരേ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 188-ാം വകുപ്പും ദുരന്ത നിവാരണ നിയമത്തിലെ 51 മുതല്‍ 60 വരെയുള്ള വകുപ്പുകള്‍ അനുസരിച്ചും കേസെടുക്കും.
* പിഎസ് സി ആസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ ആരംഭിക്കുന്ന വകുപ്പുതല പരീക്ഷ, സര്‍ട്ടിഫിക്കറ്റ് പരിശോധന, ബുധനാഴ്ച മുതല്‍ ആരംഭിക്കുന്ന ഇന്റര്‍വ്യൂ എന്നിവ മാറ്റിവച്ചു.
* കോര്പ്പറേഷന് പരിധിയിലെ കോളേജുകളിലെ പരീക്ഷകള്‍ മാറ്റി. ഇവിടെ പരീക്ഷയ്ക്കു പിന്നീട് സൗകര്യമൊരുക്കും.
* കെ എസ് ആര് ടി സി നഗരപരിധിയിലെ എല്ലാ ഡിപ്പോകളും അടയ്ക്കും.
* കോടതികള്‍ക്ക് അവധി.
പൊലീസ് സഹായത്തിന് താഴെ പറയുന്ന നമ്പരുകളില്‍ ബന്ധപ്പെടാം
സ്റ്റേറ്റ് പൊലീസ് കണ്ട്രോള് റൂം - 112
തിരുവനന്തപുരം സിറ്റി പൊലീസ് കണ്ട്രോള് റൂം - 0471 2335410, 2336410, 2337410
സംസ്ഥാന പൊലീസ് മേധാവിയുടെ കണ്ട്രോള് റൂം - 0471 2722500, 9497900999
പൊലീസ് ആസ്ഥാനത്തെ സ്റ്റേറ്റ് കോവിഡ് കണ്ട്രോള് റൂം - 9497900121, 9497900112.
Keywords: Kerala, Thiruvananthapuram, Tripple Lockdown, Capital City, Covid
COMMENTS