കൊച്ചി: സ്വർണ കള്ളക്കടത്തു കേസ് പ്രതി സരിത്തിനെ ജൂലൈ 15 വരെ കസ്റ്റംസിൻ്റ കസ്റ്റഡിയിൽ വിട്ടു. സാമ്പത്തിക കുറ്റകൃത്യങ്ങൾ സംബന്ധിച്ച കൊച്ചി...
കൊച്ചി: സ്വർണ കള്ളക്കടത്തു കേസ് പ്രതി സരിത്തിനെ ജൂലൈ 15 വരെ കസ്റ്റംസിൻ്റ കസ്റ്റഡിയിൽ വിട്ടു. സാമ്പത്തിക കുറ്റകൃത്യങ്ങൾ സംബന്ധിച്ച കൊച്ചിയിലെ കോടതിയാണ് സരിത്തിനെ കസ്റ്റംസ് കസ്റ്റഡിയിൽ വിട്ടുകൊണ്ട് ഉത്തരവായത്.
കോവിഡ് പരിശോധന നടത്തി നെഗറ്റീവ് ആണെന്ന് തെളിഞ്ഞതിന് പിന്നാലെയാണ് സരിത്തിനെ കോടതിയിൽ ഹാജരാക്കിയത്. കേസിൻ്റെ തുടരന്വേഷണത്തിന് സരിത്തിനെ കസ്റ്റഡിയിൽ അത്യാവശ്യമായി വേണ്ടതുണ്ടെന്ന് കസ്റ്റംസ് വാദിച്ചു.
ഇതേസമയം, സരിത്തിൻ്റെ ഫോണിലെ രേഖകൾ വീണ്ടെടുക്കാനായി കസ്റ്റംസ് സൈബർ വിദഗ്ധരുടെ സഹായം തേടി. പിടിക്കപ്പെടുന്നതിനു തൊട്ടുമുൻപ് ഫോൺ ഫോർമാറ്റ് ചെയ്ത് രേഖകളെല്ലാം സരിത്ത് നശിപ്പിച്ചിരുന്നു.
സൈബർ വിദഗ്ദ്ധർക്ക് ഇവ വീണ്ടെടുക്കാൻ കഴിയുമെന്നാണു കരുതുന്നത് .
കേസിലെ മറ്റൊരു പ്രധാന പ്രതിയായ സ്വപ്ന സുരേഷ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയിരിക്കുകയാണ്. സ്വപ്നയേയും ഏതുവിധത്തിലും കസ്റ്റഡിയിൽ കിട്ടാനുള്ള ശ്രമത്തിലാണ് കസ്റ്റംസ്.
Keywords: Swapna Suresh, Sarith, Gold Smuggling

COMMENTS