ന്യൂഡല്‍ഹി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി ഫ്രാങ്കോ മുളയ്ക്കല്‍ വിടുതല്‍ ഹര്‍ജിയുമായി സുപ്രീംകോടതിയില്‍. സുപ്രീംകോടതി ഈ ഹര്‍ജ...
ന്യൂഡല്‍ഹി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി ഫ്രാങ്കോ മുളയ്ക്കല്‍ വിടുതല്‍ ഹര്‍ജിയുമായി സുപ്രീംകോടതിയില്‍. സുപ്രീംകോടതി ഈ ഹര്‍ജി തീര്‍പ്പും കല്‍പ്പിക്കുന്നതുവരെ കേസിന്റെ വിചാരണ നടപടികള്‍ സ്റ്റേ ചെയ്യണമെന്നും ഫ്രാങ്കോ മുളയ്ക്കല്‍ ആവശ്യപ്പെട്ടു.
തനിക്കെതിരായ ആരോപണം കെട്ടിച്ചമച്ചതാണെന്നും വ്യക്തിപരമായ വിദ്വേഷം കാരണമാണ് തനിക്കെതിരെ കന്യാസ്ത്രീ കേസ് കൊടുത്തതെന്നും അവരുടെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നും ഹര്‍ജിയില്‍ വിശദീകരിക്കുന്നു.
നേരത്തെ ഹൈക്കോടതി ഫ്രാങ്കോയുടെ വിടുതല്‍ ഹര്‍ജി തള്ളുകയും വിചാരണ നേരിടാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. അതേസമയം പരാതിക്കാരിയായ കന്യാസ്ത്രീയും സംസ്ഥാന സര്‍ക്കാരും ഇതിനെതിരെ തടസ്സഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്.
Keywords: Franco Mulakkal, Nun rape case, Supreme court

COMMENTS