തിരുവനന്തപുരം: സ്വര്‍ണ കള്ളക്കടത്തുകാരി സ്വപ്ന സുരേഷുമായുള്ള അടുപ്പത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിവാക...
തിരുവനന്തപുരം: സ്വര്‍ണ കള്ളക്കടത്തുകാരി സ്വപ്ന സുരേഷുമായുള്ള അടുപ്പത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിവാക്കപ്പെട്ട എം ശിവശങ്കറിനെ ഐടി സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റി.
മുഹമ്മദ് വൈ. സഫറുള്ളയാണ് പുതിയ ഐടി സെക്രട്ടറി. ശുചിത്വ മിഷന് എക്സിക്യൂട്ടിവ് ഡയറക്ടര്‍ മിര്‍ മുഹമ്മദിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയുടെ അധിക ചുമതല കൂടി നല്കി രാവിലെ നിയമിച്ചിരുന്നു.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഇനിയും ഇളക്കി പ്രതിഷ്ഠകള്‍ ഉണ്ടായേക്കുമെന്നാണ് പുറത്തു വരുന്ന വിവരം. സര്‍ക്കാരിന്റെ അവസാന വര്‍ഷത്തില്‍ ഗുരുതരമായ ആരോപണം വന്നതില്‍ മുഖ്യമന്ത്രി അസ്വസ്ഥനും ക്ഷുഭിതനുമാണ്.
Keywords: Kerala Government, IT Secretary, M Sivasankar IAS, Swapna Suresh
COMMENTS