തിരുവനന്തപുരം: എസ്.എന്‍.ഡി.പി കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറി കെ.കെ മഹേശന്റെ ആത്മഹത്യയെക്കുറിച്ചുള്ള അന്വേഷണം പ്രത്യേക സംഘം ഏറ്റെടുത്ത...
തിരുവനന്തപുരം: എസ്.എന്‍.ഡി.പി കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറി കെ.കെ മഹേശന്റെ ആത്മഹത്യയെക്കുറിച്ചുള്ള അന്വേഷണം പ്രത്യേക സംഘം ഏറ്റെടുത്തു. ഐ.ജി ഹര്‍ഷിക അട്ടല്ലൂരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇനി മുതല്‍ കേസ് അന്വേഷിക്കുക. നേരത്തെ ക്രൈംബ്രാഞ്ച് ഈ കേസ് അന്വേഷിക്കാനാവില്ലെന്ന് അറിയിച്ചിരുന്നു.
മഹേശന്റെ ആത്മഹത്യാ കുറിപ്പില്‍ ചില ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ പേരുകള്‍ പരാമര്‍ശിച്ച സാഹചര്യത്തില്‍ എ.ഡി.ജി.പി ടോമിന്‍ തച്ചങ്കരി കേസ് ഏറ്റെടുക്കാനാവില്ലെന്ന് ഡി.ജിപിയെ രേഖാമൂലം അറിയിക്കുകയായിരുന്നു.
ഇതേതുടര്‍ന്ന് ഡി.ജിപി ലോക്‌നാഥ് ബെഹ്‌റ ഐ.ജി ഹര്‍ഷിക അട്ടല്ലൂരിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കേസന്വേഷിക്കുമെന്ന ഉത്തരവിറക്കുകയായിരുന്നു.

Keywords: K.K Mahesan, Suicide case, SNDP, Alappuzha
COMMENTS