തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം വിഷയത്തിലെ സുപ്രീം കോടതി വിധി നടപ്പാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുര...
തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം വിഷയത്തിലെ സുപ്രീം കോടതി വിധി നടപ്പാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് വ്യക്തമാക്കി.
സുപ്രീം കോടതി വിധി വിശദമായി പഠിക്കേണ്ടതുണ്ട്. എങ്കിലും വിധിയെ സ്വാഗതം ചെയ്യുന്നു.
ശ്രീപദ്മനാഭ സ്വാമി ക്ഷേത്ര ഭരണത്തില്‍ രാജകുടുംബത്തിനും അധികാരമുണ്ടെന്നാണ് സുപ്രീം കോടതി വിധിച്ചത്.
ക്ഷേത്ര ഭരണത്തില്‍ ജില്ലാ ജഡ്ജി അധ്യക്ഷനായ താത്കാലിക സമിതി തുടരാനും രാജകുടുംബത്തിന്റെ അപ്പീല്‍ അനുവദിച്ച് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര എന്നിവരുടെ ബെഞ്ച് നിര്‍ദ്ദേശിച്ചു.
COMMENTS