തിരുവനന്തപുരം: നയതന്ത്ര സ്വര്‍ണ്ണക്കടത്തു കേസില്‍ ആരോപണ വിധേയയായി ഒളിവില്‍ കഴിയുന്ന സ്വപ്ന സുരേഷിന്റേതായുള്ള ശബ്ദസന്ദേശം പുറത്ത്. തനിക്ക...
തിരുവനന്തപുരം: നയതന്ത്ര സ്വര്‍ണ്ണക്കടത്തു കേസില്‍ ആരോപണ വിധേയയായി ഒളിവില്‍ കഴിയുന്ന സ്വപ്ന സുരേഷിന്റേതായുള്ള ശബ്ദസന്ദേശം പുറത്ത്. തനിക്ക് ഈ ഇടപാടുമായി യാതൊരു ബന്ധവുമില്ലെന്നും കസ്റ്റംസിനെ വിളിച്ചത് കോണ്‍സുലേറ്റില്‍ നിന്നുള്ള നിര്‍ദ്ദേശപ്രകാരമാണെന്നുമാണ് സ്വപ്ന വിശദമാക്കുന്നത്.
ഭയംകൊണ്ടാണ് ഇപ്പോള്‍ മാറിനില്‍ക്കുന്നതെന്നും ഈ വിഷയത്തില്‍ എന്റെ റോള്‍ എല്ലാവരും അറിഞ്ഞിരിക്കാന്‍ വേണ്ടിയാണ് ഈ സന്ദേശമെന്നും അവര്‍ വ്യക്തമാക്കുന്നു. കോണ്‍സുലേറ്റിന്റെ കാര്‍ഗോ വിഭാഗത്തില്‍ താന്‍ ജോലി ചെയ്തിട്ടില്ലെന്നും അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിലാണ് ജോലി ചെയ്തിരുന്നതെന്നും അവര്‍ പറയുന്നു.
രാഷ്ട്രീയത്തില്‍ ആരുമായും വഴിവിട്ട ബന്ധമില്ലെന്നും ചടങ്ങുകള്‍ക്കായി മന്ത്രിമാരടക്കം എല്ലാവരെയും വിളിച്ചിട്ടുണ്ടെന്നും അവര്‍ പറയുന്നു. മാധ്യമങ്ങള്‍ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാതെ യഥാര്‍ത്ഥ വിവരം അന്വേഷിക്കണമെന്നും സത്യം പുറത്തുകൊണ്ടുവരണമെന്നും അവര്‍ ആവശ്യപ്പെടുന്നു. അല്ലായെങ്കില്‍ താനും കുടുംബവും ആത്മഹത്യ ചെയ്യേണ്ടി വരുമെന്നും സ്വപ്ന ശബ്ദസന്ദേശത്തിലൂടെ വ്യക്തമാക്കുന്നു.
Keywords: Gold smuggling case, Swapna Suresh, Suicide, Audio clip`

COMMENTS