തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 794 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവരില്‍ 519 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നു. ഇന്നു...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 794 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവരില്‍ 519 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നു. ഇന്നും ഏറ്റവും കൂടുതല്‍ രോഗികള്‍ തിരുവനന്തപുരം ജില്ലയില്‍ തന്നെയാണ്, 182 പേര്‍. ഇതില്‍ 170 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്.
ഈ മാസം 16ന് എറണാകുളം ജില്ലയില്‍ മരിച്ച സിസ്റ്റര്‍ ക്ലെയറിന്റെ (73) പരിശോധനഫലം പോസിറ്റീവാണ്. ഇതോടെ സംസ്ഥാനത്തെ കോവിഡ് മരണം 43 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 148 പേര്‍ വിദേശത്തു നിന്നും 105 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. രോഗബാധിതരില്‍ 24 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
രോഗം ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്
തിരുവനന്തപുരം 182
കോഴിക്കോട് 92
കൊല്ലം 79
എറണാകുളം 72
ആലപ്പുഴ 53
മലപ്പുറം 50
പാലക്കാട് 49
കണ്ണൂര്‍ 48
കോട്ടയം 46
തൃശ്ശൂര്‍ 42
കാസര്‍കോട് 28
വയനാട് 26
ഇടുക്കി 24
പത്തനംതിട്ട 3
ചികിത്സയിലായിരുന്ന 245 പേരുടെ പരിശോധനാഫലം നെഗറ്റീവായി. 7611 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 1,65,233 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 7710 പേര്‍ ആശുപത്രികളിലാണ്. ഇന്ന് 871 പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
സമ്പര്‍ക്ക രോഗികളുടെ ജില്ല തിരിച്ചുള്ള കണക്ക്
തിരുവനന്തപുരം 170
കൊല്ലം 71
എറണാകുളം 59
കോഴിക്കോട് 44
കോട്ടയം 38
പാലക്കാട് 29
ആലപ്പുഴ 24
തൃശൂര്‍ 22
കണ്ണൂര്‍ 15
ഇടുക്കി 14
മലപ്പുറം 13
കാസര്‍കോട് 11
വയനാട് 7
പത്തനംതിട്ട 2.
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ 15. രണ്ടു ബി.എസ്.എഫ് ജവാന്‍മാര്‍ക്കും (തിരുവനന്തപുരം, കൊല്ലം), തൃശൂര്‍ ജില്ലയിലെ നാലു കെ.എസ്.സി. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.
ഇന്ന് 200 ഹോട്ട് സ്‌പോട്ടുകള്‍ കൂടി നിലവില്‍ വന്നു. ആകെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 337 ആയി.
ഹോട്ട് സ്‌പോട്ടുകള്‍
തൃശൂര്‍ ജില്ല
തൃക്കൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 7, 8, 12, 13), പൂമംഗലം (2, 3), വള്ളത്തോള്‍ നഗര്‍ (10), വരവൂര്‍ (10, 11, 12), ചൂണ്ടല്‍ (5, 6, 7, 8), പഞ്ചാല്‍ (12, 13).
കൊല്ലം ജില്ല
കരവാളൂര്‍ (എല്ലാ വാര്‍ഡുകളും), പനയം (എല്ലാ വാര്‍ഡുകളും), കൊട്ടാരക്കര മുനിസിപ്പാലിറ്റി (എല്ലാ വാര്‍ഡുകളും), ചടയമംഗലം (എല്ലാ വാര്‍ഡുകളും).
കോട്ടയം ജില്ല
ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റി (31, 33), കാഞ്ഞിരപ്പള്ളി (18), കോട്ടയം മുനിസിപ്പാലിറ്റി (46).
എറണാകുളം ജില്ല
കാലടി (8), കുമ്പളം (2)
തിരുവനന്തപുരം ജില്ല
കൊല്ലയില്‍ (9), നെല്ലനാട് (7).
കണ്ണൂര്‍ ജില്ല
എരമം-കുറ്റൂര്‍ (11).
വയനാട് ജില്ല
പടിഞ്ഞാറേത്തറ (1, 16).
ഇടുക്കി ജില്ല
നെടുങ്കണ്ടം (3).
തൃശൂര്‍ ജില്ലയിലെ അന്നമനട (വാര്‍ഡ് 7,8) പ്രദേശത്തെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി.
Keywords: Kerala, Coronavirs, Covid 19, Thiruvananthapuram
COMMENTS