തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി വീണയും ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് മുഹമ്മദ് റിയാസും ക്ളിഫ് ഹൗസില്‍ നടന്ന ലളിതമായ ചടങ...
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി വീണയും ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് മുഹമ്മദ് റിയാസും ക്ളിഫ് ഹൗസില്‍ നടന്ന ലളിതമായ ചടങ്ങില്‍ വിവാഹിതരായി.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസിലായിരുന്നു വിവാഹ രജിസ്ട്രേഷന്. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ക്ളിഫ് ഹൗസില്‍ നടക്കുന്ന ആദ്യ വിവാഹമെന്ന പ്രത്യേകതയുമുണ്ട് ഈ താലിചാര്‍ത്തലിന്.
ഇരുവരുടെയും രണ്ടാം വിവാഹമാണ്. മാര്‍ച്ചില്‍ വിവാഹം നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും ലോക് ഡൗണ്‍ നിമിത്തം നടത്താനായില്ല.
രവി പിള്ളയുടെ ഉടമയിലുള്ള ആര് പി ടെക് സോഫ്റ്റിന്റെ സി ഇ ഒ ആയിരുന്ന വീണ പിന്നീട് എട്ടു വര്‍ഷത്തോളം ഓറക്കിളില്‍ ജോലി ചെയ്തിരുന്നു. ഇപ്പോള്‍ ബംഗളൂരു ആസ്ഥാനമായി എക്സലോജിക് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്റ്റാര്‍ട്ട് അപ് കമ്പനി നടത്തുകയാണ് വീണ.
വിരമിച്ച ഐപിഎസ് ഓഫീസര്‍ പി. എം. അബ്ദുല്‍ ഖാദറിന്റെ മകനാണ് മുഹമ്മദ് റിയാസ്. റിയാസ് 2009ല്‍ കോഴിക്കോട് ലോക് സഭാ സീറ്റില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടിരുന്നു.
നവദമ്പതികള്‍ക്ക് സാമൂഹ്യ രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖര്‍ സോഷ്യല്‍ മീഡിയയിലൂടെ വിവാഹാശംസകള്‍ നേര്‍ന്നു.
Summary: Veena, daughter of Chief Minister Pinarayi Vijayan and DYFI national president Mohammed Riaz, got married married at cliff House, Thiruvnanthapuram.
Keywords: Veena Vijayan, Muhammed Riyaz, Pinarayi Vijayan, DYFI, Marriage, Cliff House
COMMENTS