ചെന്നൈ: പ്രമുഖ നടി രമ്യാ കൃഷ്ണന്റെ കാറില്‍ നിന്ന് വന്‍ മദ്യശേഖരം ചെന്നൈ പൊലീസ് പിടികൂടി. പൊലീസ് കസ്റ്റഡിയിലെടുത്ത നടിയേയും ഡ്രൈവറെയും പിന്നീ...
ചെന്നൈ: പ്രമുഖ നടി രമ്യാ കൃഷ്ണന്റെ കാറില്‍ നിന്ന് വന്‍ മദ്യശേഖരം ചെന്നൈ പൊലീസ് പിടികൂടി. പൊലീസ് കസ്റ്റഡിയിലെടുത്ത നടിയേയും ഡ്രൈവറെയും പിന്നീട് ജാമ്യത്തില്‍ വിട്ടു.
രമ്യാ കൃഷ്ണന്റെ എസ്യുവിയില് നിന്ന് വ്യാഴാഴ്ച 96 കുപ്പി ബിയറും എട്ടു കുപ്പി വിദേശ മദ്യവുമാണ് പിടികൂടിയത്. പൊലീസിനു നേരത്തേ കിട്ടിയ വിവരമനുസരിച്ചാണ് വാഹനം തടഞ്ഞു പരിശോധിച്ചത്.
കുറ്റം ഏറ്റതിനെ തുടര്‍ന്ന് ഡ്രൈവര്‍ സെല്‍വകുമാറിനെ അറസ്റ്റ് ചെയ്തു. കാറിലുണ്ടായിരുന്ന രമ്യയേയും അനുജത്തിയേയും സ്റ്റേഷനിലേക്കു കൊണ്ടുപോയെങ്കിലും പിന്നീട് വിട്ടയയ്ക്കുകയായിരുന്നു.
മഹാബലിപുരത്ത് നിന്നാണ് രമ്യ വന്നത്. രമ്യാ കൃഷ്ണന്റെ ടൊയോട്ട ഇന്നോവ കാര്‍ (ടിഎന്‍ 07 സിക്യു 0099) ഈസ്റ്റ് കോസ്റ്റ് റോഡിലെ മുത്തുകാട് ചെക്ക് പോസ്റ്റിലാണ് തടഞ്ഞത്.
വാഹനപരിശോധനയെ രമ്യ എതിര്‍ത്തില്ല. കടുത്ത ലോക് ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ ചെന്നൈയില്‍ മദ്യവില്പന അനുവദിച്ചിട്ടില്ല. ടാസ്മാക് ഷോപ്പുകള്‍ തുറന്നിട്ടില്ലാത്തതിനാല്‍ നഗരത്തില്‍ മദ്യം വില്ക്കുകയോ കടത്തുകയോ ചെയ്യുന്നത് നിയമവിരുദ്ധമാണ്. സംഭവത്തെക്കുറിച്ചു രമ്യ പ്രതികരിച്ചിട്ടില്ല.
ചെന്നൈയില്‍ നിരോധനമുള്ളതിനാല്‍ അയല്‍ ജില്ലകളില്‍ നിന്ന് വ്യാപകമായി മദ്യം കടത്തുന്നുണ്ട്.
Keywords: Remya Krishnan, Chennai, Liquor, Lockdown
COMMENTS