ന്യൂഡല്‍ഹി: ലഡാക്കില്‍ ഇന്ത്യാ - ചൈന സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടല്‍. രണ്ടു വശത്തും സൈനികര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ഏറ്റുമുട്ടലില്‍ ...
ന്യൂഡല്‍ഹി: ലഡാക്കില്‍ ഇന്ത്യാ - ചൈന സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടല്‍. രണ്ടു വശത്തും സൈനികര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ഏറ്റുമുട്ടലില്‍ മൂന്ന് ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചു.
കിഴക്കന്‍ ലഡാക്കിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഇന്ത്യന്‍ കമാന്‍ഡിങ് ഓഫീസറും രണ്ട് സൈനികരുമാണ് വീരമൃത്യു വരിച്ചത്. രണ്ട് ചൈനീസ് സൈനികരും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.
ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടെ ഇരു വിഭാഗം സൈനികരും നേരില്‍ വരികയും ചൈനീസ് സൈന്യം ആക്രമണം ആരംഭിക്കുകയുമായിരുന്നു. അതേസമയം വെടിവയ്പ്പ് ഉണ്ടായിട്ടില്ലെന്നും കല്ലേറാണ് നടന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
സംഘര്‍ഷം റിപ്പോര്‍ട്ടു ചെയ്തതിനു പിന്നാലെ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും വിദേശകാര്യമന്ത്രി എസ് ജയശങ്കറും സംയുക്ത സേനാത്തലവന്‍ ബിപിന്‍ റാവത്തുമായി കൂടിക്കാഴ്ച നടത്തി.
പ്രശ്‌നപരിഹാരത്തിന് രണ്ട് സേനകളുടെയും ഉന്നത ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തുന്നുണ്ടെന്നാണ് സൂചന. ഇന്ത്യ - ചൈന അതിര്‍ത്തിയിലെ സ്ഥിതി അതീവഗുരുതരമാണെന്നാണ് വിലയിരുത്തല്‍.
Keywords: India - China border, Clash, 3 Indian soldiers died

COMMENTS