കൊച്ചി: നടിയും നര്‍ത്തകിയുമായ ഷംന കാസിമിനെയും കുടുംബത്തെയും ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടിയെടുക്കാന്‍ ശ്രമം. സംഭവത്തില്‍ തൃശൂര്‍ സ്...
വാടാനപ്പള്ളി സ്വദേശി റഫീഖ്, കടവന്നൂര്‍ സ്വദേശി രമേശ്, കൈപ്പമംഗലം സ്വദേശി ശരത്ത്, ചേറ്റുവ സ്വദേശി അഷ്റഫ് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം നടിയുടെ അമ്മ പൊലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
മരടിലെ നടിയുടെ വീട്ടിലെത്തിയ സംഘം വീടും പരിസരവും വീഡിയോയില്‍ പകര്‍ത്തിയ ശേഷം പണം തന്നില്ലെങ്കില്‍ കരിയര്‍ നശിപ്പിക്കുമെന്നും ഇക്കാര്യം പുറത്ത് പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായുമാണ് പരാതി.
പ്രതികള്‍ കല്യാണ ആലോചനയുമായി നേരത്തെ വീട്ടിലെത്തിയിരുന്നെന്നും ലോക് ഡൗണായതിനാല്‍ ഇവരെപ്പറ്റി കൂടുതലൊന്നും അന്വേഷിക്കാനായില്ലെന്നും ഷംന മാധ്യമങ്ങളോട് പ്രതികരിച്ചു. ഇതേ തുടര്‍ന്ന് ഇവര്‍ കുടുംബവുമായി അടുത്തെന്നും പിന്നീട് രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയായിരുന്നെന്നും ഷംന പ്രതികരിച്ചു.
Keywords: Actress Shamna Khasim, Blackmailing, Arrested
COMMENTS