കോഴിക്കോട്: വളാഞ്ചേരി ഇരിമ്പിളിയത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനി ദേവിക ആത്മഹത്യചെയ്തത് സ്കൂളിലെ ഓൺലൈൻ പഠന പദ്ധതിയിൽ ചേരാൻ നിർവാഹമില്ലാത്ത...
കോഴിക്കോട്: വളാഞ്ചേരി ഇരിമ്പിളിയത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനി ദേവിക ആത്മഹത്യചെയ്തത് സ്കൂളിലെ ഓൺലൈൻ പഠന പദ്ധതിയിൽ ചേരാൻ നിർവാഹമില്ലാത്തതിനാലെന്നു വ്യക്തമായി.
ദേവികയുടെ ആത്മഹത്യാകുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. അതിൽ ഞാൻ പോകുന്നു എന്ന് മാത്രമാണ് എഴുതിയിട്ടുള്ളത്. സ്കൂളിൽ കഴിഞ്ഞദിവസം ഓൺലൈൻ പഠനം ആരംഭിച്ചതുമുതൽ അതിൽ ചേരാൻ കഴിയാത്തതിൻ്റെ ദുഃഖത്തിലായിരുന്നു ദേവികയെന്ന് അമ്മ പറഞ്ഞു.
വളരെ പിന്നാക്കാവസ്ഥയിലുള്ള കുടുംബമാണ് ദേവികയുടേത്. ഓൺലൈൻ ക്ലാസിൽ ചേരുന്നതിന് വീട്ടിൽ സ്മാർട്ട് ഫോൺ ഇല്ലായിരുന്നു. വീട്ടിൽ ഉണ്ടായിരുന്ന ടിവിയും കേടായിരിക്കുകയാണ്. ഇത് കുട്ടിയെ വല്ലാതെ വിഷമിപ്പിച്ചിരുന്നു.
ഇനി തനിക്ക് പഠിക്കാൻ കഴിയില്ലെന്ന ആശങ്ക ദേവികയെ അലട്ടിയിരുന്നു. ഓൺലൈൻ പഠന ക്ലാസ്സ് ആരംഭിച്ച ദിവസം ദേവിക കടുത്ത വിഷമത്തിലായിരുന്നു.
വീട്ടിനടുത്ത് ആളൊഴിഞ്ഞ പറമ്പിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മണ്ണെണ്ണ കുപ്പിയും മൃതദേഹത്തിനടുത്തു നിന്നു കണ്ടെടുത്തിരുന്നു. മരണത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ് പറഞ്ഞു.
സ്മാർട്ട് ഫോണോ മറ്റ് സംവിധാനങ്ങളോ ഇല്ലാത്ത കുട്ടികൾക്ക് കേന്ദ്രീകൃത പഠനസംവിധാനം ഏർപ്പെടുത്താൻ അധികൃതർ ആലോചിക്കുകയാണ്. ഇതിനിടെയാണ് നാടിൻ്റെ വേദനയായി ദേവികയുടെ മരണവാർത്ത എത്തിയിരിക്കുന്നത്.
മരണത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഡി ഇ ഒയ്ക്കു വിദ്യാഭ്യാസ മന്ത്രി നിർദേശം കൊടുത്തു. പഠിക്കാൻ മിടുക്കിയായിരുന്നു ദേവികയെന്ന് അദ്ധ്യാപകർ പറഞ്ഞു.
Keywords: Devika, Student, SSLC, Suicide

COMMENTS