ന്യൂഡല്‍ഹി: സി.ബി.എസ്.ഇ മൂല്യ നിര്‍ണ്ണയം സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ച് കേന്ദ്ര സര്‍ക്കാര്‍. വിജ്ഞാപനം സുപ്രീംകോടതി അംഗീകരിച്ചു. ജൂ...
ന്യൂഡല്‍ഹി: സി.ബി.എസ്.ഇ മൂല്യ നിര്‍ണ്ണയം സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ച് കേന്ദ്ര സര്‍ക്കാര്‍. വിജ്ഞാപനം സുപ്രീംകോടതി അംഗീകരിച്ചു. ജൂലായ് 15 ന് മുന്‍പായി 10, 12 ക്ലാസുകളിലെ പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുമെന്നും ജൂലായ് ഒന്നു മുതല്‍ നടത്താനിരുന്ന പരീക്ഷകള്‍ റദ്ദാക്കിയെന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു.
ഏറ്റവും മികച്ച മാര്‍ക്ക് ലഭിച്ച മൂന്നു വിഷയങ്ങളുടെ ശരാശരിയാണ് പരിഗണിക്കുന്നത്. മൂന്നു പരീക്ഷകള്‍ മാത്രമാണ് എഴുതിയതെങ്കില്‍ രണ്ടു പരീക്ഷകളുടെ ശരാശരി നോക്കും.
ഒന്നോ രണ്ടോ പരീക്ഷകള്‍ മാത്രമാണ് എഴുതിയതെങ്കില്‍ വിദ്യാര്‍ത്ഥികളുടെ ഇന്റേണല്‍ അസെസ്‌മെന്റായിരിക്കും പരിഗണിക്കുന്നത്. അതിലും മാര്‍ക്ക് കുറവാണെങ്കില്‍ ഓപ്ഷണല്‍ പരീക്ഷ നടത്തുമെന്നും വിജ്ഞാപനത്തില്‍ പറയുന്നു.
കേരളത്തില്‍ പത്താം ക്ലാസിലെ മുഴുവന്‍ പരീക്ഷകളും നടന്നിട്ടുണ്ട്. പന്ത്രണ്ടാം ക്ലാസിലെ ഒന്നോ രണ്ടോ പരീക്ഷകള്‍ മാത്രമാണ് കേരളത്തില്‍ നടക്കാനുള്ളത്. മുഴുവന്‍ പരീക്ഷ നടന്നിട്ടുള്ള സംസ്ഥാനങ്ങളില്‍ അതായിരിക്കും പരിഗണിക്കുകയെന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു.
Keywords: CBSE, Results, July 15, Notification

COMMENTS