തിരുവന്തപുരം: സംസ്ഥാനത്ത് ഇന്ന് 94 പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവരിൽ 47 പേർ വിദേശത്തുനിന്ന് എത്തിയവരും 37 പേർ ഇതര സംസ്ഥാനങ്ങള...
തിരുവന്തപുരം: സംസ്ഥാനത്ത് ഇന്ന് 94 പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവരിൽ 47 പേർ വിദേശത്തുനിന്ന് എത്തിയവരും 37 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരുമാണ്.
ഏഴ് പേർക്ക് സമ്പർക്കത്തിലൂടെ രോഗം പകർന്നു. 38 പേർക്ക് ഇന്ന് രോഗമുക്തി ഉണ്ടായി.
മൂന്നുപേർ വൈറസ് ബാധിച്ച മരിക്കുകയും ചെയ്തു. ചെന്നൈയിൽ നിന്ന് എത്തിയ പാലക്കാട് സ്വദേശി മീനാക്ഷി അമ്മ, അബുദാബിയിൽ നിന്ന് എത്തിയ എടപ്പാൾ സ്വദേശി ശബ്നം, കൊല്ലം കാവനാട് സ്വദേശി സേവ്യർ എന്നിവരാണ് ഇന്ന് മരിച്ചത് .
ഇവരിൽ ശബ്നം രക്താർബുദത്തിന് ചികിത്സയിലായിരുന്നു. സേവ്യർ മരിച്ച ശേഷമാണ് ആശുപത്രിയിലെത്തിക്കപ്പെട്ടത്.
ഇന്നത്തെ രോഗികളിൽ 23 പേർ മഹാരാഷ്ട്രയിൽ നിന്നും എട്ടുപേർ തമിഴ്നാട്ടിൽനിന്നും മൂന്ന് പേർ ഡൽഹിയിൽ നിന്നും രണ്ടുപേർ ഗുജറാത്തിൽ നിന്നും ഇന്നും ഒരാൾ രാജസ്ഥാനിൽ നിന്നും എത്തിയവരാണ്.
സംസ്ഥാനത്തെ ഹോട്ട്സ്പോട്ട് കളുടെ എണ്ണം 124 ആയി. കണ്ണൂർ നാല്, കൊല്ലം മൂന്ന് , പാലക്കാട് രണ്ട് എന്നിങ്ങനെയാണ് ഇന്ന് രൂപീകൃതമായ ഹോട്ട്സ്പോട്ടുകളുടെ പട്ടിക.
Keywords: Coronavirus, Covid19, Hotspot, Kerala

COMMENTS