ന്യൂഡല്‍ഹി: കേരളത്തില്‍ കുടുങ്ങിയ മറുനാടന്‍ തൊഴിലാളികളുമായി ആദ്യ നോണ്‍സ്റ്റോപ്പ് പ്രത്യേക ട്രെയിന്‍ ഇന്നു വൈകുന്നേരം ആറുമണിക്ക് എറണാകുളത...
ന്യൂഡല്‍ഹി: കേരളത്തില്‍ കുടുങ്ങിയ മറുനാടന്‍ തൊഴിലാളികളുമായി ആദ്യ നോണ്‍സ്റ്റോപ്പ് പ്രത്യേക ട്രെയിന്‍ ഇന്നു വൈകുന്നേരം ആറുമണിക്ക് എറണാകുളത്തു നിന്ന് ഒഡിഷ തലസ്ഥാനമായ ഭുവനേശ്വറിലേക്ക് തിരിക്കും.
തൊഴിലാളികളുടെ നിരന്തരമായ അഭ്യര്‍ത്ഥന മാനിച്ചാണ് ട്രെയിന്‍ ഓടിക്കുന്നത്. നാളെ അഞ്ച് പ്രത്യേക നോണ്‍ സ്റ്റോപ്പ് ട്രെയിനുകള്‍ വിവിധ സംസ്ഥാനങ്ങളിലേക്ക് മറുനാടന്‍ തൊഴിലാളികളുമായി പോകും.
സുരക്ഷിത അകലം പാലിച്ച് ഒരു കോച്ചില്‍ 54 പേര്‍ വീതം 1200 തൊഴിലാളികളെയാണ് ഒരു ട്രെയിനില്‍ കൊണ്ടുപോവുക. പോകേണ്ട തൊഴിലാളികളെ ജില്ലാ ഭരണകൂടങ്ങളായിരിക്കും നിശ്ചയിക്കുക.
1,836 കിലോമീറ്റര്‍ ഒരിടത്തും നിറുത്താതെയാവും ട്രെയിന്‍ പോവുക.
ആലുവ, പെരുമ്പാവൂര്‍ മേഖലകളിലെ തൊഴിലാളികളാണ് മടങ്ങുന്നത്. കേരള തൊഴില്‍ വകുപ്പ് വഴി പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്കു മാത്രമാണ് യാത്രാനുമതി.
പരിശോധന നടത്തി കോവിഡ് ലക്ഷണങ്ങള്‍ ഇല്ലെന്നു ഉറപ്പുവരുത്തുന്നവരെ മാത്രമാണ് മടക്കി അയയ്ക്കുക.
മറുനാടന്‍ തൊഴിലാളികളുമായുള്ള രാജ്യത്തെ ആദ്യ ട്രെയിന്‍ ഇന്നു രാവിലെ തെലങ്കാനയില്‍ നിന്ന് ജാര്‍ഖണ്ഡിലേക്ക് തിരിച്ചു. ഈ ട്രെയിനിലും 1200 പേര്‍ക്കാണ് യാത്രാനുമതിയുള്ളത്. രണ്ടാമത്തെ ട്രെയിനാണ് കൊച്ചിയില്‍ നിന്നു ഭുവനേശ്വറിലേക്കു പോകുന്നത്.
എറണാകുളം ജില്ലയില്‍ മാത്രം ഒന്നര ലക്ഷം മറുനാടന്‍ തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍ രണ്ടു ദിവസം കൊണ്ട് പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ.
കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങളില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്കും മറുനാടന്‍ തൊഴിലാളികള്‍ക്കും അവരവരുടെ നാടുകളിലേക്ക് മടങ്ങാന്‍ കേന്ദ്രം അനുമതി നല്‍കിയിരുന്നു.
ലക്ഷ്യസ്ഥാനവും യാത്രക്കാരെയും നിശ്ചയിക്കുന്നതും സംസ്ഥാന സര്‍ക്കാരാണ്. സംസ്ഥാനങ്ങള്‍ ആവശ്യപ്പെടുന്നതനുസരിച്ചു വരും ദിവസങ്ങളില്‍ കൂടുതല്‍ സര്‍വീസ് നടത്തുമെന്ന് റെയില്‍വെ അറിയിച്ചു.
തിരുവനന്തപുരം, കോഴിക്കോട് തുടങ്ങി പ്രധാന സ്റ്റേഷനുകളില്‍ നിന്ന് അടുത്ത ട്രെയിനുകള്‍ പുറപ്പെടും.
Actress Shobhana is happy to hear her next movie with Mohanlal
Keywords: Kerala, Labourers, Kochi, Bhubaneswar
COMMENTS