തിരുവനന്തപുരം: എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി ഉള്‍പ്പെടെ എല്ലാ പരീക്ഷകളും ജൂണിലേക്കു മാറ്റാന്‍ കേരളം തീരുമാനിച്ചതിനു പിന്നാലെ പരീക്ഷകള്‍...
തിരുവനന്തപുരം: എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി ഉള്‍പ്പെടെ എല്ലാ പരീക്ഷകളും ജൂണിലേക്കു മാറ്റാന്‍ കേരളം തീരുമാനിച്ചതിനു പിന്നാലെ പരീക്ഷകള്‍ നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഉപാധികളോടെ അനുമതി നല്കി. ജൂണിലേക്കു നിശ്ചയിച്ച പരീക്ഷകള്‍ കേരളം നേരത്തേ നടത്തുമോ എന്നു വ്യക്തമല്ല.
പരീക്ഷ നടത്തിപ്പിന് സോപാധിക അനുമതി നല്‍കിക്കൊണ്ട് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല, സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്കു കത്തയച്ചു.
കണ്ടെയ്ന്മെന്റ് സോണുകളില്‍ പരീക്ഷ കേന്ദ്രങ്ങള്‍ പാടില്ലെന്ന് അറിയിപ്പില്‍ പ്രത്യേകം പറയുന്നു.
പരീക്ഷാ കേന്ദ്രത്തില്‍ തെര്‍മല്‍ സ്കാനര്‍ സ്ഥാപിച്ചു കുട്ടികളെയും അദ്ധ്യാപകരെയും പരിശോധിച്ച ശേഷമേ ഹാളില്‍ പ്രവേശിപ്പിക്കാന്‍ പാടുള്ളൂ.
അധ്യാപകരും വിദ്യാര്‍ത്ഥികളുമെല്ലാം മാസ്ക് ധരിച്ചിരിക്കണമെന്നും പരീക്ഷാ കേന്ദ്രത്തില്‍ സാനിറ്റൈസര്‍ ഉള്‍പ്പെടെ ലഭ്യമായിരിക്കണമെന്നും ഉപാധിയില്‍ പറയുന്നു.
കുട്ടികളും അദ്ധ്യാപകരുമെല്ലാം സാമൂഹിക അകലം പാലിക്കുകയും വേണം. കുട്ടികളെ പരീക്ഷാ കേന്ദ്രത്തിലെത്തിക്കാന്‍ ബസ്സുകളും ഏര്‍പ്പെടുത്തണമെന്നും അറിയിപ്പില്‍ പറയുന്നു.
ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് പരീക്ഷ മാറ്റാന്‍
തീരുമാനമുണ്ടായത്. മേയ് 26 30 വരെ മുതല്‍ നടത്താനായിരുന്നു കേരള സര്‍ക്കാര്‍ നിശ്ചയിച്ചിരുന്നത്.
നാലാംഘട്ട ലോക്ക്ഡൗണ്‍ അവസാനിക്കുന്നതുവരെ പരീക്ഷകള്‍ നടത്താന്‍ പാടില്ലെന്നായിരുന്നു കേന്ദ്ര നിര്‍ദ്ദേശം. കേന്ദ്രം ഇങ്ങനെയൊരു കര്‍ശന നിലപാടില്‍ നിന്നതുകൊണ്ടാണ് പരീക്ഷാ തീയതി മാറ്റാന്‍ കേരളം ഉള്‍പ്പെടെ സംസ്ഥാനങ്ങള്‍ തീരുമാനമെടുത്തതും.
Keywords: Kerala, SSLC, Exams
COMMENTS