കൊച്ചി: ചിത്രീകരണത്തിനായി ജോര്‍ദാനിലെത്തി ലോക് ഡൗണില്‍ കുടുങ്ങിയ 58 പേരടങ്ങുന്ന ആടുജീവിതം സിനിമ ടീം കേരളത്തിലെത്തി. സംവിധായകന് ബ്ലെസി, ന...
കൊച്ചി: ചിത്രീകരണത്തിനായി ജോര്‍ദാനിലെത്തി ലോക് ഡൗണില്‍ കുടുങ്ങിയ 58 പേരടങ്ങുന്ന ആടുജീവിതം സിനിമ ടീം കേരളത്തിലെത്തി. സംവിധായകന് ബ്ലെസി, നടന് പൃഥ്വിരാജ് ഉള്‍പ്പടെയുള്ള 58 പേരടങ്ങുന്ന ചലച്ചിത്രപ്രവര്‍ത്തകരുടെ സംഘമാണ് കൊച്ചിയില്‍ വിമാനമിറങ്ങിയത്.
എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ ഡല്‍ഹി വഴി കൊച്ചിയിലെത്തിയ ഇവര്‍ ക്വാറന്റീനില്‍ പോയി. ഫോര്‍ട്ട് കൊച്ചിയിലാണ് ഇവര്‍ക്ക് ക്വാറന്റീന് സൗകര്യം ഒരുക്കിയിരിക്കുന്നത്.
സുരക്ഷിതരായി മടങ്ങി എത്തിയതില്‍ ആശ്വാസമുണ്ടെന്നും സിനിമയുടെ 60 ശതമാനം ചിത്രീകരണവും പൂര്‍ത്തിയായതായും മലയാള സിനിമാ മേഖലയില്‍ നിന്നും ജോര്‍ദാനിലെ മലയാളി സമൂഹത്തില്‍ നിന്നും വലിയ പിന്തുണയാണ് ലഭിച്ചതെന്നും സംവിധായകന് ബ്ലെസി പറഞ്ഞു.
സിനിമയുടെ ബാക്കി ഷെഡ്യൂളുകള്‍ സഹാറ മരുഭൂമിയിലും ജോര്‍ദാനിലുമായി പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും സ്ഥിതി മെച്ചപ്പെട്ടാല്‍ ഇവിടെയെത്തി ചിത്രീകരണം പൂര്‍ത്തിയാക്കുമെന്നും ബ്ലെസി പറഞ്ഞു.
Keywords: Adujeevitham team, Kerala, Return, Shooting

COMMENTS