തലശ്ശേരി : കണ്ണൂര്‍ ധര്‍മടം സ്വദേശി ആയിഷ (62) കോവിഡ് 19 ബാധിച്ചു മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന...
തലശ്ശേരി : കണ്ണൂര്‍ ധര്‍മടം സ്വദേശി ആയിഷ (62) കോവിഡ് 19 ബാധിച്ചു മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതോടെ, കേരളത്തിലെ കോവിഡ് മരണസംഖ്യ ആറായി.
ഇന്ന് കോവിഡിന് ചികിത്സയിലിരിക്കെ, ഇന്നു വൈകിട്ടുണ്ടായ ഹൃദയാഘാതമാണ് മരണത്തിനു കാരണമായത്. രണ്ടുദിവസമായി ഗുരുതര നിലയിലായിരുന്നു. ഇതിനിടെയാണ് ഹൃദയാഘാതമുണ്ടായത്.
ആയിഷയുടെ കുടുംബത്തിലെ എട്ടുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുമായി സമ്പര്‍ക്കമുണ്ടായ മറ്റുള്ളവരെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യ പ്രവര്‍ത്തകര്‍.
പക്ഷാഘാതത്തിന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. നാഡീരോഗങ്ങള്‍ക്കും ചികിത്സയിലായിരുന്നു.
ആഴ്ചകള്‍ക്ക് മുമ്പ് മറ്റു രോഗങ്ങള്‍ക്ക് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടുത്തെ ചികിത്സയ്ക്കിടെയാണ് കോവിഡ് സ്ഥിരീകരിച്ചത്.
എവിടെ നിന്നാണ് കോവിഡ് പിടിപെട്ടതെന്നു കണ്ടെത്താനായില്ല. ചികിത്സ തേടിയ ആശുപത്രിയില്‍ നിന്നാണോ രോഗപ്പകര്‍ച്ച ഉണ്ടായതെന്നും സംശയമുണ്ട്.
Keywords: Covid 19, Ayisha, Dharmadam, Kannur
COMMENTS