മറുനാട്ടുകാരോടു തിരിച്ചു പൊയ്‌ക്കൊള്ളാന്‍ യുഎഇയും കുവൈറ്റും, സ്വന്തം ജനത്തെ കൈനീട്ടി സ്വീകരിക്കാനാവാതെ ഇന്ത്യ

മാത്യു കെ തോമസ് ദുബായ്: കോവിഡ് വ്യാപനം നിയന്ത്രിക്കാനാവാതെ വന്നതോടെ, വിദേശികള്‍ക്ക് നാടുകളിലേക്ക് മടങ്ങാന്‍ യു.എ.ഇയും കുവൈറ്റും അനുമതി...


മാത്യു കെ തോമസ്

ദുബായ്: കോവിഡ് വ്യാപനം നിയന്ത്രിക്കാനാവാതെ വന്നതോടെ, വിദേശികള്‍ക്ക് നാടുകളിലേക്ക് മടങ്ങാന്‍ യു.എ.ഇയും കുവൈറ്റും അനുമതി നല്കി.

എന്നാല്‍, ഇന്ത്യയില്‍ ലോക് ഡൗണ്‍ പ്രഖ്യാപിക്കുകയും വിമാന സര്‍വീസുകള്‍ നിറുത്തിവയ്ക്കുകയും ചെയ്തതിനാല്‍ മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യക്കാര്‍ക്ക് പോകാന്‍ കഴിയാത്ത സ്ഥിതിയുമായി.

പലരും നാട്ടിലേക്ക് പോകുന്നതിന് എംബസിയിലും മറ്റും വിളിച്ച് അന്വേഷിക്കുന്നുണ്ട്. ലോക് ഡൗണ്‍ കഴിയാതെ മടക്കത്തെക്കുറിച്ചു ചിന്തിക്കാനാവില്ലെന്ന മറുപടിയാണ് എല്ലാവര്‍ക്കും കിട്ടുന്നത്.

യുഎഇയിലും മറ്റും ഔദ്യോഗികമായി പുറത്തുവിടുന്ന കണക്കുകള്‍ ശരിയല്ലെന്നും ഇപ്പോള്‍ പ്രഖ്യാപിക്കപ്പെട്ടതിലും വളരെ കൂടുതല്‍ ആളുകള്‍ക്ക് കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടെന്നുമാണ് ലഭിക്കുന്ന വിവരം. ഇതും നാട്ടിലേക്കു പോകാന്‍ പലരെയും പ്രേരിപ്പിക്കുന്നു.

ഗള്‍ഫ് നാടുകളില്‍ ചികിത്സാ സൗകര്യങ്ങളും കുറവാണ്. ചികിത്സാ ചെലവ് ഏറെയും. മാത്രമല്ല, ആശുപത്രിയില്‍ പ്രവേശിപ്പക്കപ്പെട്ടാലും ഇപ്പോള്‍ മറുനാട്ടുകാര്‍ക്ക് വേണ്ടത്ര പരിഗണന കിട്ടുന്നില്ലെന്ന പരാതിയുമുണ്ട്.

യു.എ.ഇയില്‍ 277 പേര്‍ക്കുകൂടി പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചു. മൊത്തം രോഗബാധിതരുടെ എണ്ണം 2076 ആണെന്നാണ് ഭരണകൂടം പറയുന്നത്. എന്നാല്‍, ഇതിലും കൂടുതല്‍ ആളുകള്‍ക്ക് രോഗബാധയുണ്ടെന്നാണ് അനൗദ്യോഗിക വിവരം. കുവൈറ്റ് ഇതുവരെ 665 പേര്‍ക്കാണ് രോഗബാധ പറയുന്നത്.

ഇന്ത്യയില്‍ രോഗം പരന്നത് അധികവും ഗള്‍ഫ് നാടുകളില്‍ നിന്നും ഇറ്റലിയില്‍ നിന്നും എത്തിയവര്‍ വഴിയാണ്. നേരത്തേ ഗള്‍ഫുനാടുകളില്‍ നിന്നെത്തി നിയന്ത്രണങ്ങള്‍ പാലിക്കാതെ നാടാകെ രോഗം പരത്തിയവര്‍ ഇനി വരാനുള്ളവര്‍ക്കു കൂടി പാര പണിയുകയും ചെയ്തിരിക്കുന്നു.

കൂട്ടത്തോടെ അന്യ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ വീണ്ടും രോഗം പരത്തിയാല്‍ ഇതുവരെ എടുത്ത മുന്‍കരുതലുകളെല്ലാം വെറുതേയാവുമെന്ന ആശങ്ക ഇന്ത്യയ്ക്കുണ്ട്. ഇത്തരമൊരു അവസ്ഥ ഇപ്പോള്‍ ചൈന നേരിടാന്‍ തുടങ്ങിയിട്ടുണ്ട്. ചൈന കൊറോണയെ ഒരുവിധം പിടിച്ചുകെട്ടിക്കഴിഞ്ഞപ്പോള്‍ മറുനാടുകളിലുണ്ടായിരുന്ന ചൈനക്കാരെ തിരിച്ചെത്തിക്കാന്‍ തുടങ്ങി. ഇവര്‍ വഴി വീണ്ടും ചൈനയില്‍ കൊറോണ പടരുന്ന സ്ഥിതിയുണ്ട്. ഇതും ഇന്ത്യ നോക്കിക്കാണുന്നുണ്ട്.


|Summary: The United Arab Emirates and Kuwait have granted permission for foreigners to return to their countries of origin in the wake of Covid 19 spread. However, due to the lockdown in India and the suspension of flights, Indians, including Malayalees, could not go.

Many are calling to Indian embassy to go home. Everyone gets the answer that you can't think of a return during lockdown period.

Keywords: India, UAE, Covid 19, Kuwait, NRI, Lock down, Corona Virus


COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5015,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10947,Kochi.,2,Latest News,3,lifestyle,215,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1450,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,369,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,872,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1099,
ltr
item
www.vyganews.com: മറുനാട്ടുകാരോടു തിരിച്ചു പൊയ്‌ക്കൊള്ളാന്‍ യുഎഇയും കുവൈറ്റും, സ്വന്തം ജനത്തെ കൈനീട്ടി സ്വീകരിക്കാനാവാതെ ഇന്ത്യ
മറുനാട്ടുകാരോടു തിരിച്ചു പൊയ്‌ക്കൊള്ളാന്‍ യുഎഇയും കുവൈറ്റും, സ്വന്തം ജനത്തെ കൈനീട്ടി സ്വീകരിക്കാനാവാതെ ഇന്ത്യ
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiym7eMIHDuc1ageIjLyj27ORyOgTW-hQGWzC7hfgVCHF3AzB-E_Y3m5lF8UizBr9D0QDkVMXf7h5B_ACHVBIL9k3pxTM6YvHTn0R0htC0Cos-3n9fuYnKjWMB4Ki9DaZdjBDnzm4n6KWxq/s640/corona+uae.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiym7eMIHDuc1ageIjLyj27ORyOgTW-hQGWzC7hfgVCHF3AzB-E_Y3m5lF8UizBr9D0QDkVMXf7h5B_ACHVBIL9k3pxTM6YvHTn0R0htC0Cos-3n9fuYnKjWMB4Ki9DaZdjBDnzm4n6KWxq/s72-c/corona+uae.png
www.vyganews.com
https://www.vyganews.com/2020/04/uae-kuwait-pernits-expats-to-go-home.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2020/04/uae-kuwait-pernits-expats-to-go-home.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy