തിരുവനന്തപുരം: സ്പ്രിംഗ്ളര്‍ വിവാദത്തില്‍ നിന്ന് മുഖ്യമന്ത്രി ഒഴിഞ്ഞുമാറിയത് ആ ഇടപാടിലെ ദുരൂഹത വര്ദ്ധിപ്പിക്കുന്നുയെന്ന് പ്രതിപക്ഷനേതാവ...
തിരുവനന്തപുരം: സ്പ്രിംഗ്ളര്‍ വിവാദത്തില്‍ നിന്ന് മുഖ്യമന്ത്രി ഒഴിഞ്ഞുമാറിയത് ആ ഇടപാടിലെ ദുരൂഹത വര്ദ്ധിപ്പിക്കുന്നുയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
ഐ.ടി വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി ഐ.ടി വകുപ്പിനോട് ചോദിക്കൂ എന്നു പറഞ്ഞത് അത്ഭുതപ്പെടുത്തുന്നുയെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യ സംബന്ധമായ വിവരങ്ങള്‍ അമേരിക്കന്‍ കമ്പനി സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച് ശേഖരിക്കുന്നത് ഗുരുതരമായ കാര്യമാണെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
നേരത്തെ പ്രതിപക്ഷ നേതാവ് ഇക്കാര്യത്തില്‍ ആരോപണം ഉന്നയിച്ചിരുന്നു. സംഭവം വിവാദമായതോടെ സ്പ്രിഗ്ളറിന്റെ വെബ് പോര്‍ട്ടലിലേക്ക് വിവരങ്ങള്‍ നല്‍കേണ്ടതില്ലെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
എന്നാല്‍ ഇത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയാണോയെന്നു സംശയിക്കുതായും രമേശ് ചെന്നിത്തല വ്യക്തമാക്കി. ഇതു സംബന്ധിച്ച എല്ലാ വിവരങ്ങളും സര്‍ക്കാര്‍ പുറത്തുവിടണമെന്നും ഐ.ടി സെക്രട്ടറിയെ മാറ്റി നിര്‍ത്തി ശരിയായ അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
Keywords: Ramesh Chennithala, Pinarayi Vijayan, I.T, Sprinklr company

COMMENTS