ന്യൂഡല്‍ഹി: കോവിഡ് - 19 പ്രതിരോധ പ്രവര്‍ത്തനത്തില്‍ കേരളം മാതൃകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കോവിഡിനെ പ്രതിരോധിക്കാന്‍ ലോക്...
ന്യൂഡല്‍ഹി: കോവിഡ് - 19 പ്രതിരോധ പ്രവര്‍ത്തനത്തില്‍ കേരളം മാതൃകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കോവിഡിനെ പ്രതിരോധിക്കാന്‍ ലോക് ഡൗണ്‍ മാത്രമല്ല പരിഹാരമെന്നും പരിശോധന വ്യാപകമാക്കുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ ഇക്കാര്യത്തില്‍ കേരളവും വയനാടും വിജയമാണെന്നും അത് മാതൃകയാക്കുകയാണ് വേണ്ടതെന്നും വയനാട് എം.പി കൂടിയായ രാഹുല്‍ ഗാന്ധി ഫേസ്ബുക്കില്‍ കുറിച്ചു. കഴിഞ്ഞ രണ്ടാഴ്ചയായി ഒരൊറ്റ കോവിഡ് കേസുപോലും റിപ്പോര്‍ട്ട് ചെയ്യാത്ത രാജ്യത്തെ 25 ജില്ലകളില്‍ ഒന്നായി വയനാടും സ്ഥാനം പിടിച്ചിരുന്നു.
വയനാടിന്റെ ഈ നേട്ടത്തിനു പിന്നില്‍ ജില്ലാ കളക്ടര്‍, ഡി.എം.ഒ, ജില്ലാ ഭരണകൂടം എന്നിവരുടെ കഠിനാധ്വാനവും ആത്മസമര്പ്പണവുമാണെന്നും അതിനാല്‍ അവര്‍ക്ക് ബിഗ് സല്യൂട്ടെന്നുമാണ് രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
Keywords: Rahul Gandhi, Covid - 19, Kerala, Wayanad, Face book
COMMENTS