തിരുവനന്തപുരം: സംസ്ഥാനത്ത് ലോക് ഡൗണ്‍ കഴിഞ്ഞാലും ഒരു വര്‍ഷത്തേക്ക് ബസുകള്‍ ഓടിക്കില്ലെന്ന കടുത്ത തീരുമാനവുമായി സ്വകാര്യ ബസുടമകള്‍. ഇതു സം...
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക് ഡൗണ്‍ കഴിഞ്ഞാലും ഒരു വര്‍ഷത്തേക്ക് ബസുകള്‍ ഓടിക്കില്ലെന്ന കടുത്ത തീരുമാനവുമായി സ്വകാര്യ ബസുടമകള്‍. ഇതു സംബന്ധിച്ച് ബസുടമകള്‍ അപേക്ഷ നല്കി.
സര്‍ക്കാരിന്റെ കടുത്ത നിബന്ധനകളും നിയന്ത്രണങ്ങളും പാലിച്ച് ബസ് സര്‍വീസ് നടത്താന്‍ കനത്ത സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ സാധ്യമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് ബസുടമകള്‍ അപേക്ഷ നല്‍കിയിരിക്കുന്നത്.
ഒരു സീറ്റില്‍ ഒരാള്‍ മാത്രമെന്നാണ് സര്‍ക്കാരിന്റെ നിബന്ധന. ഇതു മാത്രമല്ല കുറഞ്ഞത് രണ്ടു മാസമെങ്കിലും സര്‍വീസ് നടത്താതിരുന്നാല്‍ മാത്രമേ ഇന്‍ഷുറന്‍സിലും നികുതിയിലും ഇളവ് ലഭിക്കൂ എന്നതും അപേക്ഷ നല്കാന് ബസുടമകളെ പ്രേരിപ്പിച്ച ഘടകമാണ്.
അതേസമയം ബസുടമകളുടെ ഈ തീരുമാനത്തോടെ അരലക്ഷത്തോളം വരുന്ന തൊഴിലാളികളും യാത്രക്കാരും കഷ്ടപ്പാടിലാകും എന്നതും വസ്തുതയാണ്.
എന്നാല്‍ സംഭവം ഗൗരവമുള്ളതാണെന്നും ബസുടമകള്‍ ഈ തീരുമാനത്തില്‍ നിന്നും പിന്മാറുമെന്നു തന്നെയാണ് കരുതുന്നതെന്നും ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന് വ്യക്തമാക്കി.
Keywords: Private bus, Strike, One year, Government

COMMENTS