Featured post

ലോകം യുദ്ധ ഭീതിയിൽ : ഇറാന്റെ ആണവകേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്ന ഇസ്ഫഹാനിൽ വ്യോമതാവളം ഇസ്രയേൽ ആക്രമിച്ചു

ടെഹ്‌റാന്‍: ഇറാനില്‍ കനത്ത വ്യോമാക്രമണം നടത്തി ഇസ്രയേല്‍. ഈ മാസം 13 ന് ഇറാന്‍ നടത്തിയ വ്യോമാക്രമണത്തിന് കനത്ത തിരിച്ചടിയാണ് ഇസ്രയേല്‍ നല്‍...

ഇന്ന് ഒന്‍പതു പേര്‍ക്ക് കോവിഡ് ബാധ, മൂന്നു പേര്‍ തബലീഗ് സമ്മേളനത്തിനു പോയി വന്നവര്‍

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: കേരളത്തില്‍ ഒമ്പതു പേര്‍ക്കുകൂടി കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്...


സ്വന്തം ലേഖകന്‍

തിരുവനന്തപുരം: കേരളത്തില്‍ ഒമ്പതു പേര്‍ക്കുകൂടി കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഇതേസമയം, ചികിത്സയിലായിരുന്ന 14 പേര്‍ക്ക് രോഗം ഭേദമായി. ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ ഏഴു പേരും കാസര്‍കോട്ടുകാരാണ്. തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ ഓരോ വ്യക്തികള്‍ക്കു രോഗബാധ സ്ഥിരീകരിച്ചു.

ഇന്നു രോഗം സ്ഥിരീകരിച്ച മൂന്നു പേര്‍ നിസാമുദ്ദീനില്‍ തബലീഗ് മത പരിപാടിക്ക് പോയി തിരിച്ചെത്തി നിരീക്ഷണത്തിലുള്ളവരാണ്. നമുക്കു രോഗം പിടിച്ചുനിര്‍ത്താനാവുന്നുണ്ടെന്നു മുഖ്യമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ഇന്നത്തേതുള്‍പ്പെടെ രോഗബാധിതരായ 206 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. ഇവരില്‍ ഏഴുപേര്‍ വിദേശികളാണ്. രോഗികളുമായി സമ്പര്‍ക്കം മൂലം വൈറസ് ബാധിച്ചത് 78 പേര്‍ക്കാണ്.

സംസ്ഥാനത്തെ ലോക്ക് ഡൗണ്‍ നിയന്ത്രണത്തെക്കുറിച്ചു പഠിക്കാന്‍ കെ എം എബ്രഹാം അധ്യക്ഷനായി 17 അംഗ ടാസ്‌ക് ഫോഴ്‌സിനെ നിയോഗിച്ചുതായി മുഖ്യമന്ത്രി അറിയിച്ചു. ഡോ. ബി ഇക്ബാല്‍, ഡോ. എം വി പിള്ള, ഡോ. ഫസല്‍ ഗഫൂര്‍, ഡോ. ഖദീജ മുംതാസ്, ഡോ. ഇരുദയരാജന്‍, മാമ്മന്‍ മാത്യു, ശ്രേയാംസ് കുമാര്‍, ജേക്കബ് പുന്നൂസ്, അഡ്വ. ബി രാമന്‍പിള്ള, രാജീവ് സദാനന്ദന്‍ എന്നിവരാണ് അംഗങ്ങള്‍.

കേരളത്തില്‍ ചില ഇടങ്ങളില്‍ പച്ചക്കറി ക്ഷാമവും വിലക്കൂടുതലും റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ചരക്കു വരവ് കുറഞ്ഞതുകൊണ്ടുകൂടി വിപണിയില്‍ വില കൂടുന്നു. ഇതു പരിഹരിക്കാന്‍ കൂടുതല്‍ പച്ചക്കറി സംഭരിക്കാനാവണമെന്ന നിര്‍ദ്ദേശം മുഖ്യമന്ത്രി മുന്നോട്ടു വച്ചു.

ജന്‍ധന്‍ യോജന പദ്ധതി പ്രകാരം ലഭിച്ച പണം എടുക്കാന്‍ മൂന്നു ദിവസത്തിനുള്ളില്‍ ജനങ്ങള്‍ക്ക് സൗകര്യം ഒരുക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. വിശ്രമമില്ലാതെ ബാങ്ക് ഉദ്യോഗസ്ഥര്‍ ജോലി ചെയ്യുന്നണ്ടെന്നും ഇതു പ്രശംസനീയമായ ഇടപെടലാണെന്നും പിണറായി പറഞ്ഞു.

* ലീഗല്‍ മെട്രോളജി വിഭാഗം 198 റേഷന്‍ കടകളില്‍ പരിശോധന നടത്തി 19 ഇടത്തു ക്രമക്കേടു കണ്ടെത്തി. 12,000 രൂപ പിഴ ചുമത്തിയിട്ടുണ്ട്.

* ഗ്രാമങ്ങളില്‍ ക്ലിനിക്കുകള്‍ തുറക്കാത്തതിനാല്‍ മറ്റ് അസുഖങ്ങള്‍ക്കുള്ള ചികിത്സ കിട്ടുന്നില്ല. ഗ്രാമങ്ങളിലെ ക്ലിനിക്കുകള്‍ തുറക്കുന്നേ തീരൂ.

* മാസ്‌ക് എല്ലാവരും ധരിക്കുന്നത് നല്ലത്. രോഗം നമുക്കു വരാതിരിക്കാനും മറ്റുള്ളവര്‍ക്കു പകരാതിരിക്കാനും ഇതുപകരിക്കും. ഇക്കാര്യത്തില്‍ ആശയക്കുഴപ്പമുണ്ട്. ഇതിനു ബോധവത്കരണം വേണം. മാസ്‌ക് എല്ലാവരും ധരിക്കണമെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ നിര്‍ദ്ദേശിക്കുന്നത്.

* കമ്മ്യൂണിറ്റി കിച്ചണുകള്‍ വഴി അര്‍ഹതയുള്ളവര്‍ക്ക് മാത്രം ഭക്ഷണം നല്‍കുക. ഇഷ്ടക്കാര്‍ക്ക് ഭക്ഷണം നല്‍കാമെന്ന് അധികാര സ്ഥാനങ്ങളിലുള്ളവര്‍ കരുതരുത്. ഇക്കാര്യത്തില്‍ പുറത്തുനിന്നുള്ള ഇടപെടലുകള്‍ പാടില്ല. സംസ്ഥാനത്ത് ഇന്ന് 3,01,255 പേര്‍ക്ക് കമ്മ്യൂണിറ്റി കിച്ചണുകള്‍ വഴി ഭക്ഷണം നല്‍കി.

* മീനില്‍ മായം കലര്‍ത്തുന്നതായി വാര്‍ത്തയുണ്ട്. ഇക്കാര്യത്തില്‍ ഉടന്‍ സര്‍ക്കാര്‍ ഇടപെടും. ദീര്‍ഘകാലമായി മറുനാടുകളില്‍ മീന്‍ പിടിച്ച് മടങ്ങുന്നവരെ വിശദമായ പരിശോധനയ്ക്കു വിധേയരാക്കും.

* കോട്ടയം നഗരസഭയ്ക്ക് കമ്മ്യൂണിറ്റി കിച്ചണ് ഫണ്ടില്ലെന്നു പറയുന്നത് ശരിയല്ല. തനത് ഫണ്ടില്‍ അഞ്ചു കോടി രൂപ ബാക്കിയുണ്ട്. ഇതുപയോഗിക്കാം.

* വേഗം നശിച്ചു പോകുന്ന വിളകള്‍ കൃഷി ചെയ്യുന്നവര്‍ നേരിടുന്ന  പ്രതിസന്ധി പ്രത്യേകം കൈകാര്യം ചെയ്യും.


Summary: Chief Minister Pinarayi Vijayan told reporters here that nine persons have been confirmed with the virus in Kerala today. Seven of those diagnosed today are from Kasargod. In Thrissur and Kannur districts each person has been confirmed with the disease.

KM Abraham has been appointed as the head of 17-member task force to study the impact of lockdown in the state. Dr. B Iqbal, Dr. MV Pillai, Dr. Fazal Gafoor, Dr. Khadeeja Mumtaz, Dr. Irudayarajan, Mammen Mathew, Shreyams Kumar, Jacob Punnoose, Adv. B Raman Pillai and Rajeev Sadanandan are the members.

Keywords:  Chief Minister Pinarayi Vijayan , Coronavirus , Kerala, Kasargod, Thrissur, Kannur,
KM Abraham , Task force, Lockdown, Dr. B Iqbal, Dr. MV Pillai, Dr. Fazal Gafoor, Dr. Khadeeja Mumtaz, Dr. Irudayarajan, Mammen Mathew, Shreyams Kumar, Jacob Punnoose, Adv. B Raman Pillai and Rajeev Sadanandan 

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5033,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10967,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1450,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,369,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1102,
ltr
item
www.vyganews.com: ഇന്ന് ഒന്‍പതു പേര്‍ക്ക് കോവിഡ് ബാധ, മൂന്നു പേര്‍ തബലീഗ് സമ്മേളനത്തിനു പോയി വന്നവര്‍
ഇന്ന് ഒന്‍പതു പേര്‍ക്ക് കോവിഡ് ബാധ, മൂന്നു പേര്‍ തബലീഗ് സമ്മേളനത്തിനു പോയി വന്നവര്‍
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh8Qp-1sFQPjZp_jqoAeAYq3IA2cdKbU8Q8jm4tFaJtKiUkwn5YOrTZvuu0Pr-nT-Hdi-n3B77_2Rh961XOtjN6hiWfYWfFL7sShyc9ywNH8mUyJzpCew14lNNNEVbOTMzz_ZTi0XcwkEIj/s640/corona+kerala.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh8Qp-1sFQPjZp_jqoAeAYq3IA2cdKbU8Q8jm4tFaJtKiUkwn5YOrTZvuu0Pr-nT-Hdi-n3B77_2Rh961XOtjN6hiWfYWfFL7sShyc9ywNH8mUyJzpCew14lNNNEVbOTMzz_ZTi0XcwkEIj/s72-c/corona+kerala.png
www.vyganews.com
https://www.vyganews.com/2020/04/nine-persons-confirmed-with-coronavirus.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2020/04/nine-persons-confirmed-with-coronavirus.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy