തിരുവനന്തപുരം: ചെന്നൈയിലെ വീട്ടിലിരുന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ ആരോഗ്യ മന്ത്രി ശൈലജ ടീച്ചര്‍ ഉള്‍പ്പടെയുള്ള ആരോഗ്യപ്രവര്‍ത്തകരുമായി ഒരു ...
തിരുവനന്തപുരം: ചെന്നൈയിലെ വീട്ടിലിരുന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ ആരോഗ്യ മന്ത്രി ശൈലജ ടീച്ചര്‍ ഉള്‍പ്പടെയുള്ള ആരോഗ്യപ്രവര്‍ത്തകരുമായി ഒരു മണിക്കൂറോളം സംവദിച്ച് നടന് മോഹന്‍ ലാല്‍. കോവിഡ് -19 പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യപ്രവര്‍ത്തകരുമായി സംസാരിക്കാന്‍ കിട്ടിയ അവസരത്തില്‍ അഭിമാനിക്കുന്നുയെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി.
കോവിഡ് രോഗികളെ ചികിത്സിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ ഭഗീരഥ പ്രയത്നമാണ് നടത്തുന്നതെന്നും അവരുടെ ഊര്‍ജ്ജം വിലപ്പെട്ടതാണെന്നും രോഗികള്‍ക്ക് ഇവര്‍ വലിയ പ്രതീക്ഷയാണ് നല്കുന്നതെന്നു താരം വ്യക്തമാക്കി. ഇവര്‍ക്ക് എന്തു സഹായം വേണമെങ്കിലും ചെയ്തുകൊടുക്കാന്‍ സിനിമാ മേഖല തയ്യാറാണെന്നും ഇനിയും മുന്പോട്ടുള്ള ദിനങ്ങള്‍ നിര്‍ണ്ണായകമാണെന്നും നടന് വ്യക്തമാക്കി.
ലോകത്താകമാനം കേരളത്തിന്റെ സ്ഥാനം ഉയരുകയാണെന്ന് വ്യക്തമാക്കിയ മോഹന്‍ലാല്‍ അതിനു കാരണക്കാരായ ആരോഗ്യമേഖലയിലെ ക്ലീനിങ് സ്റ്റാഫ് ഉള്‍പ്പടെയുള്ള ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ക്കും അവരെ നയിക്കുന്ന ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍ക്കും തന്റെ ആദരം അറിയിച്ചു. ഇവര്‍ക്കായി `ലോകം മുഴുവന്‍ സുഖം പകരാനായ് സ്നേഹ ദീപമേ മിഴി തുറക്കൂ' എന്ന ഗാനവും അദ്ദേഹം പാടി.
Keywords: Actor Mohan lal, Health minister & workers, Covid -19

COMMENTS