തിരുവനന്തപുരം: കേന്ദ്രം കടുത്ത വിയോജിപ്പ് അറിയിച്ചതിനെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ ഇളവുകളില്‍ കേരളം തിരുത്തല്‍ വരുത്തി. ഇതനുസരിച്ച് ബാര്‍ബ...
തിരുവനന്തപുരം: കേന്ദ്രം കടുത്ത വിയോജിപ്പ് അറിയിച്ചതിനെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ ഇളവുകളില്‍ കേരളം തിരുത്തല്‍ വരുത്തി.
ഇതനുസരിച്ച് ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാനും ഹോട്ടലുകളില്‍ ഇരുന്നു ഭക്ഷണം കഴിക്കാനുമുള്ള അനുമതി കേരളം റദ്ദാക്കി.
കുടുംബാംഗമാണെങ്കില്‍ ബൈക്കില്‍ രണ്ടു പേര്‍ക്ക് സഞ്ചരിക്കാമെന്ന ഉത്തരവും തിരുത്തി. മുഖ്യമന്ത്രി വിളിച്ച അവലോകന യോഗത്തിനു ശേഷമാണ് തിരുത്തലുകള്‍ വരുത്തിയിരിക്കുന്നത്.
കണക്കറ്റ് ഇളവുകള്‍ നല്കിയെന്ന് ആരോപിച്ചു കേരള ചീഫ് സെക്രട്ടറിയോടു കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ല വിശദീകരണം തേടിയിരുന്നു. ഇതിനെ തുടര്‍ന്നാണ് കേരളത്തിന്റെ തിരുത്തല്‍ നടപടി.
ബാര്‍ബര്‍മാര്‍ക്ക് വീടുകളില്‍ പോയി മുടിവെട്ടാന്‍ അനുമതിയുണ്ട്. ഓണ്‍ലൈന്‍ ഭക്ഷണ വിതരണം രാത്രി ഒന്‍പത് മണിവരെയാക്കി. വര്‍ക് ഷോപ്പുകള്‍ തുറക്കാനുള്ള അനുമതിയുടെ കേന്ദ്രത്തോടു തേടിയിട്ടുണ്ട്.
എന്നാല്‍, കേന്ദ്രം വിശദീകരണം ചോദിച്ചിട്ടില്ലെന്നും പരസ്പര ചര്‍ച്ചകളാണ് നടക്കുന്നതെന്നും അതനുസരിച്ചുള്ള തിരുത്തലുകളാണ് വരുത്തുന്നതെന്നും കേരള ചീഫ് സെക്രട്ടറി ടോം ജോസ് വ്യക്തമാക്കി.
വര്‍ക്ക് ഷോപ്പുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, ഹോട്ടലുകള്‍, പുസ്തകശാലകള്‍ എന്നിവ തുറക്കാന്‍ അനുമതി ല്കിയത് തെറ്റാണെന്ന് കേന്ദ്ര സര്‍ക്കാര്‍ നിലപാടെടുത്തിരിക്കുകയാണ്.
Summary: Kerala amended the lock-down exemption after the Center expressed its dissent.
As a result, Kerala has revoked its permission to open barber shops and sit down in hotels.
It also ordered that two people can ride the bike if they are family members. The amendments were made after the review meeting called by the chief minister.
Union Home Secretary Ajay Kumar Bhalla had sought a clarification from the Kerala Chief Secretary on the allegations. Kerala's corrective action follows.
However, Kerala Chief Secretary Tom Jose said the Center did not ask for clarifications and the mutual discussions are being held and corrective actions are being taken accordingly.
Keywords: Kerala, Cornavirus, Union Home Secretary, Ajay Kumar Bhalla, Tom Jose
COMMENTS