കാസര്‍ഗോഡ്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മലയാളികള്‍ക്ക് മംഗളൂരുവില്‍ ചികിത്സ അനുവദിക്കരുതെന്ന ഉത്തരവ് പിന്‍വലിച്ച് കര്‍ണ്ണാടക. ...
കാസര്‍ഗോഡ്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മലയാളികള്‍ക്ക് മംഗളൂരുവില്‍ ചികിത്സ അനുവദിക്കരുതെന്ന ഉത്തരവ് പിന്‍വലിച്ച് കര്‍ണ്ണാടക. കാസര്‍കോട്ടു നിന്നുള്ള അതിര്‍ത്തി കടത്തിവിടാതിരിക്കുന്നത് വിവാദമായതിനു പിന്നാലെയാണ് ദക്ഷിണ കന്നഡ ഡി.എം.ഒ ഇത്തരത്തില്‍ വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്.
അതിര്‍ത്തി തുറക്കണമെന്ന് ഹൈക്കോടതി ഉത്തരവ് വന്നിട്ടും കര്‍ണ്ണാടക അതിനു തയ്യാറായിരുന്നില്ല. എന്നാല്‍ സുപ്രീംകോടതി കേരളത്തിന് അനുകൂലമായ നിലപാട് എടുത്തതോടെയാണ് ഏപ്രില്‍ ഒന്നിന് ഇറക്കിയ ഉത്തരവ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പിന്‍വലിച്ചിരിക്കുന്നത്.
സ്വകാര്യ ആശുപത്രി ഉടമകളുടെ സമ്മര്‍ദ്ദവും ഈ ഉത്തരവ് പിന്‍വലിക്കാന്‍ കര്‍ണ്ണാടക സര്‍ക്കാരിനെ പ്രേരിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. മംഗളൂരുവിലെ സ്വകാര്യ ആശുപത്രികളിലടക്കം മലയാളികളെ ചികിത്സിക്കരുത് എന്നതായിരുന്നു ഉത്തരവ്. ഇത് ജില്ലയില്‍ സ്ഥിരതാമസക്കാരായ മലയാളികളെ വരെ പ്രതിസന്ധിയിലാക്കിയിരുന്നു.
Keywords: Karnataka, Kerala, Treatment, Order cancels

COMMENTS