ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുപ്വാരയിലെ ഖേരന്‍ സെക്ടറില്‍ മുഖാമുഖം ഭീകരരെ നേരിട്ട അഞ്ച് ഇന്ത്യന്‍ വീരഭടന്മാര് ഭീകരരെ വകവരുത്തിയ ശേഷം...
ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുപ്വാരയിലെ ഖേരന്‍ സെക്ടറില്‍ മുഖാമുഖം ഭീകരരെ നേരിട്ട അഞ്ച് ഇന്ത്യന്‍ വീരഭടന്മാര് ഭീകരരെ വകവരുത്തിയ ശേഷം വീരമൃത്യു വരിച്ചു.
ഇന്ത്യന്‍ സ്പെഷ്യല്‍ ഫോഴ്സസ് അംഗങ്ങളായ സുബേദാര്‍ സഞ്ജീവ് കുമാര്‍, ഹവില്‍ദാര്‍ ദാവേന്ദ്ര സിംഗ്, പാരാട്രൂപ്പര്മാരായ ബാല്‍ കൃഷ്ണന്, അമിത് കുമാര്‍, ഛത്രപാല്‍ സിംഗ് എന്നിവരാണ് വീരമൃത്യു വരിച്ചത്.
ഇവിടെ ഭീകര സാന്നിദ്ധ്യമുള്ളതായി ഏതാനും ദിവസം മുന്‍പ് വിവരം ലഭിച്ചിരുന്നു. മഞ്ഞുമൂടിയ അതിദുര്‍ഘടമായ പ്രദേശത്ത് പരിശോധന നടത്താന്‍ സ്പെഷ്യല്‍ ഫോഴ്സസിലെ അഞ്ച് അംഗങ്ങളെ നിയോഗിച്ചു.
മഞ്ഞുമൂടിയ ഇവിടെ സംശയകരമായ രീതിയില്‍ കാല്പാടുകള് കണ്ടു. ഇതു പിന്തുടര്ന്നു പോയ ഇന്ത്യന്‍ സൈനികര്‍ ഒരിടത്ത് മഞ്ഞുപാളി ഇടിഞ്ഞു താഴെ പതിച്ചു. ഇതേ സ്ഥലത്തു തന്നെയായിരുന്നു ഭീകരര്‍ ഒളിച്ചിരുന്നതും.
മൂന്നു സൈനികരാണ് താഴെ പതിച്ചത്. ഇവര്‍ സമയം പാഴാക്കാതെ ഭീകരരെ നേരിട്ടു. വെടിയൊച്ച കേട്ട് മുകളിലുണ്ടായിരുന്ന രണ്ടു സൈനികര്‍ കൂടി താഴേക്കു ചാടി. അധികം വൈകാതെ ട്രഞ്ചിലുണ്ടായിരുന്ന അഞ്ചു ഭീകരരെയും സേന വകവരുത്തി. മുഖാമുഖമുള്ള ആക്രമണത്തില്‍ അഞ്ചു സൈനികര്‍ക്കും വെടിയേറ്റിരുന്നു.
രണ്ടു സൈനികര്‍ സംഭവ സ്ഥലത്തു തന്നെ മരിച്ചു. മറ്റു മൂന്നു പേര് സൈനിക ആശുപത്രിയിലേക്കുള്ള വഴിമദ്ധ്യേയാണ് വീരമൃത്യു വരിച്ചത്.
Keywords: Encounter, Jammu Kasmir, 5 soldiers dead, 5 terrorists killed
COMMENTS