ന്യൂഡല്‍ഹി: രാജ്യത്ത് ലോക് ഡോണ്‍ നീട്ടാന്‍ സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്ഷവര്ദ്ധന് നല്കിയ മറുപടി പല അഭ...
ന്യൂഡല്‍ഹി: രാജ്യത്ത് ലോക് ഡോണ്‍ നീട്ടാന്‍ സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്ഷവര്ദ്ധന് നല്കിയ മറുപടി പല അഭ്യൂഹങ്ങള്‍ക്കും വഴിവയ്ക്കുന്നു.
നാം നിയും കൂടുതല്‍ ദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നു എന്നായിരുന്നു മന്ത്രിയുടെ മറുപടി. വരാനിരിക്കുന്ന ദിനങ്ങള്‍ നിര്‍ണായകമാണ്. കോവിഡ് 19 വ്യാപനം നിയന്ത്രിക്കാന്‍ നാലാഴ്ച വരെ സമയമെടുത്തേക്കും.
വൈറസിന്റെ സമൂഹ വ്യാപനം തടയുന്നതില്‍ ലോക്ക് ഡൗണ്‍ ഇതുവരെ ഫലപ്രദമാണ്. വിദേശത്തുനിന്നെത്തിയവരിലും അവരുമായി ബന്ധപ്പെട്ടവരിലുമാണ് രോഗബാധ കണ്ടെത്തിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കോവിഡ് 19 വൈറസിനെ പ്രതിരോധിക്കാന്‍ മരുന്നു കണ്ടെത്താന്‍ നിരവധി പരീക്ഷണങ്ങള്‍ നടക്കുന്നു. ഫലപ്രദമായ വാക്സിനിലേക്ക് ഇതുവരേയും എത്തിയിട്ടില്ല. രക്തസമ്മര്‍ദ്ദവും ഹൃദ്രോഗവും മറ്റുമുള്ളവരിലാണ് വൈറസ് കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Keywords: Dr. Harshvardhan, Health Minister, India,Covid 19
COMMENTS