ന്യൂയോര്‍ക് : ലോകത്തെ വിറപ്പിക്കുന്ന കൊറോണ വൈറസ് വ്യാപനം കവര്‍ന്നെടുത്ത ജീവനുകളുടെ എണ്ണം ഒരുലക്ഷം കടന്നു. ഇതില്‍ പകുതിയിലേറെ മരണവും ഇറ...
ന്യൂയോര്‍ക് : ലോകത്തെ വിറപ്പിക്കുന്ന കൊറോണ വൈറസ് വ്യാപനം കവര്‍ന്നെടുത്ത ജീവനുകളുടെ എണ്ണം ഒരുലക്ഷം കടന്നു.
ഇതില്‍ പകുതിയിലേറെ മരണവും ഇറ്റലി, അമേരിക്ക, സ്പെയിന്, ചൈന എന്നീ രാജ്യങ്ങൡലാണുണ്ടായത്. ഓരോ മിനിറ്റിലും ആളുകള്‍ മരിച്ചുവീഴുകയാണ്. 101,559 മരണമാണ് രാത്രി പന്ത്രണ്ടു മണിക്ക് ഈ റിപ്പോര്‍ട്ട് തയ്യാറാക്കുമ്പോള്‍ ലോകത്തു സംഭവിച്ചത്.
1,677,190 രോഗബാധിതര്‍ ലോകത്താകമാനമുണ്ട്. രോഗമുക്തി നേടിയവുരുടെ എണ്ണം 372,403 ആണ്.
മരണസംഖ്യയില്‍ ഇറ്റലിയാണ് ഒന്നാം സ്ഥാനത്ത്, 18,849. മണിക്കൂറുകള്‍ക്കുള്ളില്‍ അമേരിക്ക ഇറ്റലിയെ മറികടന്നേയ്ക്കും. അമേരിക്കയില്‍ മരണം 18,015 ആയി.
സാമൂഹ്യ വ്യാപനം സംഭവിച്ചിട്ടില്ലെന്ന് ആശ്വസിക്കുന്ന ഇന്ത്യയില്‍ മരണം 246 ആണ്. 7,598 ആണ് രോഗബാധിതരുടെ എണ്ണം. രോഗബാധിതരുടെ എണ്ണം ഉയരുന്നുണ്ടെങ്കിലും ഇന്ത്യ ഇതുവരെ സമൂഹവ്യാപന ഘട്ടത്തിലേക്ക് കടന്നിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നു.
ലോകത്ത് ഏറ്റവുമധികം കോവിഡ് 19 ബാധിതരുള്ള ന്യൂയോര്കില് ഒന്നര ലക്ഷം പേര് രോഗികളായി. ചികിത്സ അസാധ്യമായ ഘട്ടത്തിലേക്ക് ന്യൂയോര്‍ക് കടന്നു. ആശുപത്രികളൊന്നും തികയാത്ത സ്ഥിതിയാണ്.
ഗുരുതര നിലയിലുള്ളവരെ പോലും മരുന്നുകൊടുത്തു വീടുകളിലേക്ക് വിടുന്നു. ഒരു മിനിറ്റില്‍ രണ്ടു പേര് വച്ചാണ് അമേരിക്കയില്‍ ഇപ്പോള്‍ കോവിഡ് മരണനിരക്ക്. ഇത്രയും ഗുരുതരാവസ്ഥയിലെത്തിയിട്ടും ഫലപ്രദമായ ലോക് ഡൗണ്‍ നടപ്പാക്കാന്‍ അമേരിക്കയ്ക്കു കഴിയാത്തതും രോഗം പടരാന്‍ കാരണമായിട്ടുണ്ട്.
Keywords: Corona, Covid19, America, India, New York
COMMENTS