ന്യൂഡല്‍ഹി: ആരോഗ്യ പ്രവര്‍ത്തകര്‍ക്കു നേരേയുള്ള അക്രമം തടയാന്‍ ഓര്‍ഡിനന്‍സിന് കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്കി. ഇനിമുതല്‍ ആരോഗ്യ ...
ന്യൂഡല്‍ഹി: ആരോഗ്യ പ്രവര്‍ത്തകര്‍ക്കു നേരേയുള്ള അക്രമം തടയാന്‍ ഓര്‍ഡിനന്‍സിന് കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്കി.
ഇനിമുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുന്നത് ജാമ്യമില്ലാ കുറ്റമായി മാറും. ഇതിന് ആറു മാസം മുതല്‍ ഏഴു വര്‍ഷം വരെ തടവു ശിക്ഷയും എട്ടു ലക്ഷം രൂപവരെ പിഴയും ലഭിക്കാം.
ആരോഗ്യ പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ തകര്‍ത്താല്‍ മാര്‍ക്കറ്റ് വിലയുടെ രണ്ടിരട്ടി നഷ്ടപരിഹാരം അക്രമികളില്‍ നിന്ന് ഈടക്കാനും വ്യവസ്ഥയുണ്ട്.
ആരോഗ്യ പ്രര്ത്തകര്ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കാനും ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോവിഡ് ചികിത്സ സൗജന്യമാക്കാനും വ്യവസ്ഥയുണ്ട്.
ഇതേസമയം, കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ അത്യദ്ധ്വാനം ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ രാജ്യത്ത് പലേടത്തും ആക്രമിക്കപ്പെടുന്ന സാഹചര്യത്തില്‍ പ്രഖ്യാപിച്ച 'വൈറ്റ് അലര്‍ട്ട്' പ്രതിഷേധത്തില്‍ നിന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് പിന്മാറി.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ആരോഗ്യമന്ത്രി ഹര്ഷവര്ദ്ധന് എന്നിവരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സ് ചര്‍ച്ചയ്ക്കു ശേഷമാണ് പ്രതിഷേധത്തില്‍ നിന്നു പിന്തിരിയാന് ഐ.എം.എ തീരുമാനിച്ചത്.
ആരോഗ്യ പ്രവര്‍ത്തകരുടെ പ്രയത്നങ്ങളെ ഇരു നേതാക്കളും അഭിനന്ദിക്കുകയും കൂടുതല്‍ സുരക്ഷ ഉറപ്പു കൊടുക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ആശുപത്രികളിലും വീടുകളിലും മെഴുകുതിരി കത്തിച്ച് 'വൈറ്റ് അലര്‍ട്ട്' എന്ന പേരില്‍ നടത്താനിരുന്ന പ്രതിഷേധം ഒഴിവാക്കിയത്.

Keywords: Health Workers, India, Coronavirus, Covid 19
COMMENTS