പത്തനംതിട്ട: പത്തനംതിട്ടയില്‍ ക്വാറന്റൈനിലായിരിക്കെ സി.പി.എം പ്രവര്‍ത്തകരാല്‍ വീടാക്രമിക്കപ്പെട്ട പെണ്‍കുട്ടിക്കെതിരെയും കേസ്. പകര്‍ച്ചവ്...
പത്തനംതിട്ട: പത്തനംതിട്ടയില്‍ ക്വാറന്റൈനിലായിരിക്കെ സി.പി.എം പ്രവര്‍ത്തകരാല്‍ വീടാക്രമിക്കപ്പെട്ട പെണ്‍കുട്ടിക്കെതിരെയും കേസ്. പകര്‍ച്ചവ്യാധി നിയന്ത്രണം സംബന്ധിച്ച ഓര്‍ഡിനന്‍സ് അനുസരിച്ചാണ് കേസ് എടുത്തിരിക്കുന്നത്. ക്വാറന്റൈന് നിര്‍ദ്ദേശം ലംഘിച്ചുവെന്നുള്ള ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോയമ്പത്തൂരില്‍ നിന്നെത്തിയ പെണ്‍കുട്ടി വീട്ടില്‍ കോവിഡ് നിരീക്ഷണത്തിലായിരുന്നു. പെണ്‍കുട്ടിയുടെ പിതാവ് പുറത്തിറങ്ങി നടക്കുന്നെന്ന തരത്തിലുള്ള പ്രചാരണം വാട്സാപ്പ് ഗ്രൂപ്പുകളില്‍ ഉണ്ടായതോടെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയായിരുന്നു.
ഇതേതുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട് ആക്രമിക്കപ്പെടുകയുംആറ് സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റിലാവുകയുമായിരുന്നു. എന്നാല്‍ പൊലീസ് ആരുടെയും മൊഴി എടുത്തില്ലെന്നും പ്രതികള്‍ക്കെതിരെ നിസാര വകുപ്പുകളാണ് ചുമത്തിയതെന്നും ആരോപിച്ച് കുടുംബം രംഗത്തെത്തുകയും പൊലീസ് നടപടിക്കെതിരെ പെണ്‍കുട്ടി വീട്ടുമുറ്റത്ത് നിരാഹാരമിരിക്കുകയുമായിരുന്നു.
ഇതോടെ പൊലീസ് വീണ്ടുമെത്തി വീട്ടുകാരുടെ മൊഴി എടുത്തു. സംഭവം വിവാദമായതോടെ പാര്‍ട്ടി പ്രവര്‍ത്തകരെ സിപിഎം സസ്പെന്‍ഡ് ചെയ്തിരുന്നു.
Keywords: Pathanamthitta, CPM workers, Case, Arrest

COMMENTS