കോഴിക്കോട്: നടൻ ശശി കലിംഗ അന്തരിച്ചു. 59 വയസ്സായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരൾ രോഗത്തിന് കുറച്ചുനാളായി...
കോഴിക്കോട്: നടൻ ശശി കലിംഗ അന്തരിച്ചു. 59 വയസ്സായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
കരൾ രോഗത്തിന് കുറച്ചുനാളായി ചികിത്സയിലായിരുന്നു. നാടകവേദിയിൽ നിന്നാണ് അദ്ദേഹം സിനിമയിലേക്ക് എത്തിയത്.
വി ചന്ദ്രകുമാർ എന്നാണ് യഥാർത്ഥ പേര്. കുന്നമംഗലത്ത് ചന്ദ്രശേഖരൻ നായരുടെയും സുകുമാരി അമ്മയുടെയും മകനായാണ് ജനനം. ഭാര്യ പ്രഭാവതി.
25 വർഷം നാടകരംഗത്ത് സജീവമായി പ്രവർത്തിച്ചു. 1998 ൽ തകരച്ചെണ്ട എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിലെത്തിയത്. ആ ചിത്രം അധികം ശ്രദ്ധിക്കാതെ പോയതിനാൽ വീണ്ടും നാടകത്തിലേക്ക് തന്നെ തിരിച്ചുപോയി.
രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകം എന്ന ചിത്രത്തിലൂടെ വീണ്ടും സിനിമയിലെത്തി. ഈ ചിത്രം വൻ വിജയമായി. അതിനൊപ്പം ഒപ്പം ശശിയും ശ്രദ്ധിക്കപ്പെട്ടു. തുടർന്ന് 250 പരം സിനിമകളിൽ അഭിനയിച്ചു.
പ്രാഞ്ചിയേട്ടൻ ആൻഡ് സൈൻറ്, വെള്ളിമൂങ്ങ, ഇന്ത്യൻ റുപ്പി, ആദാമിൻ്റെ മകൻ അബു തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. നർമ്മരസം പ്രധാനമായ കഥാപാത്രങ്ങളെ കലിംഗ ശശി അനായാസം അവതരിപ്പിച്ചിരുന്നു. ഹലോ ഇന്ന് ഒന്നാം തീയതിയാണ് എന്ന ചിത്രത്തിൽ നായകനാവുകയും ചെയ്തു.
Keywords: Sasi Kalinga, Malayalam Cinema, Movie

COMMENTS