തിരുവനന്തപുരം: ഫേസ് മാസ്ക്കുകള്‍ എങ്ങനെ എളുപ്പത്തില്‍ വീടുകളിലിരുന്ന് നിര്‍മ്മിക്കാം എന്നു പറഞ്ഞുതരുന്ന നടന് ഇന്ദ്രന്‍സിന്റെ വീഡിയോ സോഷ...
തിരുവനന്തപുരം: ഫേസ് മാസ്ക്കുകള്‍ എങ്ങനെ എളുപ്പത്തില്‍ വീടുകളിലിരുന്ന് നിര്‍മ്മിക്കാം എന്നു പറഞ്ഞുതരുന്ന നടന് ഇന്ദ്രന്‍സിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു.
കോവിഡ് -19 പ്രതിരോധിക്കുന്നതിന് ഏറ്റവും അത്യാവശ്യവും അതേസമയം തുടക്കത്തില്‍ ദൗര്‍ലഭ്യം നേരിട്ടതുമായ ഫേസ് മാസ്ക്കുകള്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലെ തയ്യല്‍ യൂണിറ്റിലിരുന്ന് ഇന്ദ്രന്‍സ് നിര്‍മ്മിക്കുന്ന വീഡിയോ നിര്‍മ്മിച്ചത് സംസ്ഥാന ആരോഗ്യവകുപ്പാണ്.
സാധാരണ കോട്ടണ്‍ തുണി കൊണ്ടുള്ള ഫേസ് മാസ്ക്കുകള്‍ തയ്യല്‍ അറിയാവുന്ന ആര്‍ക്കും വീട്ടിലിരുന്ന് ചെയ്യാവുന്നതേയുള്ളെന്ന് പറഞ്ഞുതരികയാണ് ഇന്ദ്രന്‍സ്. എട്ട് ഇഞ്ച് നീളവും അത്ര തന്നെ വീതിയുമുള്ള കോട്ടണ്‍ തുണി, നോണ്‍ വൂവണ്‍ ഫാബ്രിക്കിന്റെ ഒരു ചെറിയ കഷണം, നാട, മാസ്ക് മൂക്കില്‍ ഉറച്ചിരിക്കാനുള്ള ചെറിയ ബാന്‍ഡ് എന്നിവയാണ് ഇതിനായുള്ള അവശ്യ വസ്തുക്കള്‍.
ഏകദേശം ഒരു ലക്ഷം ഫേസ് മാസ്ക്കുകള്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഇതിനകം നിര്‍മ്മിച്ച് നല്‍കിയിട്ടുണ്ടെന്നും ഇന്ദ്രന്‍സ് വ്യക്തമാക്കി. ആരോഗ്യമന്ത്രി കെ.കെ ശൈലജയാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്.
Keywords: Actor Indrans, Corona, Face mask, Social media

COMMENTS