തിരുവനന്തപുരം: വ്യവസായി മദ്യലഹരിയില്‍ ഓടിച്ച കാറിടിച്ച് ബി.എസ്.എന്‍.എല്‍ കരാര്‍ തൊഴിലാളിയായ യുവാവ് മരിച്ചു. രാത്രി 11.15ന് തിരുവനന്തപ...
തിരുവനന്തപുരം: വ്യവസായി മദ്യലഹരിയില്‍ ഓടിച്ച കാറിടിച്ച് ബി.എസ്.എന്‍.എല്‍ കരാര്‍ തൊഴിലാളിയായ യുവാവ് മരിച്ചു.
രാത്രി 11.15ന് തിരുവനന്തപുരം അമ്പലമുക്ക് കുരിശടി ജംഗ്ഷനിലാണ് അമ്പലമുക്ക് സ്വദേശി അജയ് ഘോഷ് ഓടിച്ച കാര്‍ നിയന്ത്രണം വിട്ടുകയറി ജോണ്‍ ഫ്രെഡോ കൊല്ലപ്പെട്ടത്.
അജയ് ഘോഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. റോഡില്‍ കേബിള്‍ ഇടുന്നതിന് ഒരുവശത്ത് ബാരിക്കേഡ് സ്ഥാപിച്ച് ഗതാഗതം തിരിച്ചുവിട്ട് ജോലി നടക്കവേയായിരുന്നു സംഭവം.
പേരൂര്‍ക്കടയില്‍ നിന്ന് അമ്പലംമുക്കിലേക്ക് അമിതവേഗത്തില്‍ വന്ന കാര്‍ ബാരിക്കേഡിലേക്ക് ഇടിച്ചുകയറി.
കാറിന്റെ വരവുകണ്ട് മറ്റ് തൊഴിലാളികള്‍ ഓടിമാറിയതിനാല്‍ അവര്‍ രക്ഷപ്പെട്ടു. ജോണ്‍ ഫ്രെഡോ കാറിനും ബാരിക്കേഡിനും ഇടയില്‍ അകപ്പെട്ടുപോയി.
ഗുരുതരമായി പരിക്കേറ്റ ജോണിനെ പേരൂര്‍ക്കട പൊലീസെത്തി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.
അമിതലഹരിയിലായിരുന്ന അജയ് ഘോഷിനെ നാട്ടുകാര്‍ തടഞ്ഞുവയ്ക്കുകയും പൊലീസില്‍ ഏല്പിക്കുകയുമായിരുന്നു. കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Keywords: Accident, Car, BSNL, Ambalammukku
COMMENTS