കൊച്ചി നടിയും നര്‍ത്തകിയുമായ ഉത്തര ഉണ്ണി വിവാഹിതയാവുന്നു. വൈവാഹി പോര്‍ട്ടല്‍ വഴി വന്ന ആലോചനയില്‍ നിന്നാണ് വരനെ കണ്ടെത്തയതെന്ന് ഉത്തരയുടെ...
കൊച്ചി നടിയും നര്‍ത്തകിയുമായ ഉത്തര ഉണ്ണി വിവാഹിതയാവുന്നു. വൈവാഹി പോര്‍ട്ടല്‍ വഴി വന്ന ആലോചനയില്‍ നിന്നാണ് വരനെ കണ്ടെത്തയതെന്ന് ഉത്തരയുടെ അമ്മയും നടിയുമായ ഊര്‍മിള ഉണ്ണി പറഞ്ഞു.
കോഴിക്കോടു സ്വദേശിയും ബിസിനസുകാരനുമായ നിതേഷാണ് വരന്. വിവാഹനിശ്ചയം എറണാകുളത്തു നടുന്നു. 2020 ഏപ്രില്‍ അഞ്ചിനാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത്. ആദ്യം മോതിരം മാറിയതിനു ശേഷം നര്‍ത്തകിയായ ഭാവി വധുവിന്റെ കാലില്‍ ചിലങ്കയുമണിയിച്ചിരുന്നു നിതേഷ്.
വിവാഹശേഷവും നൃത്തം തുടരുമെന്നും ഉത്തര പറഞ്ഞു. ഭരതനാട്യം നര്‍ത്തകിയായ ഉത്തര, എറണാകുളത്തെ ടെമ്പിള്‍ സ്റ്റെപ്സ് എന്ന ഡാന്‍സ് അക്കാഡമിയുടെ ഡയറക്ടറുമാണ്.
ലെനിന് രാജേന്ദ്രന്റെ ഇടവപ്പാതിയിലും മറ്റു രണ്ടു തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. യുനെസ്കോടെയുടെ അന്താരാഷ്ട്ര ഡാന്‍സ് കൗണ്‍സില്‍ അംഗവുമാണ്. ഹ്രസ്വചിത്രങ്ങള്‍, ഡോക്യുമെന്ററികള്‍, സംഗീത വീഡിയോകള്‍ എന്നിവ നിര്‍മ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്യുന്നുണ്ട്.
Keywords: Uthara Unni, Marriage, Urmila Unni, Dencer, Nikesh
COMMENTS