വാഷിംഗ്ടണില്‍ നിന്ന് എം രാഖി ബുധനാഴ്ചയില് മാത്രം പതിനോരായിരത്തോളം പുതിയ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അമേരിക്ക വൈറസ് വ്യാ...
വാഷിംഗ്ടണില്‍ നിന്ന് എം രാഖി
ബുധനാഴ്ചയില് മാത്രം പതിനോരായിരത്തോളം പുതിയ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അമേരിക്ക വൈറസ് വ്യാപനത്തില്‍ നടുങ്ങുന്നു. ഇറ്റലിയേയും സ്പെയിനെയും കടന്നു രോഗികളുടെ എണ്ണം അമേരിക്കയില്‍ കുതിക്കുമെന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ മുന്നറിയിപ്പ്.
ബുധനാഴ്ച മാത്രം 10941 പേര്‍ക്ക് അമേരിക്കയില്‍ കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. രാജ്യത്തെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഇതോടെ 66,048 ആയി.
944 പേര് യുഎസില്‍ കൊറോണ ബാധിച്ച് മരിച്ചുകഴിഞ്ഞു. 394 പേരാണ് ഇതുവരെ അമേരിക്കയില്‍ രോഗം ഭേദമായി മടങ്ങിയത്. കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന ഘട്ടം വന്നതോടെ താല്‍ക്കാലിക ആശുപത്രികളുടെ നിര്‍മാണത്തിനായി ന്യൂയോര്‍ക്ക് നഗരത്തില്‍ സൈന്യത്തെയിറക്കേണ്ടിവന്നു.
അമേരിക്കയിലാകെയുള്ള രോഗികളില്‍ പകുതിയും ന്യൂയോര്‍ക്കിലാണ്. ഉറങ്ങാത്ത നഗരമെന്നു പറയപ്പെടുന്ന ന്യൂയോര്‍ക്, തുടക്കത്തില്‍ രോഗവ്യാപനം തടയുന്നതിന് ഒരു നടപടിയും കൈക്കൊണ്ടിരുന്നില്ല. ലോക് ഡൗണ്‍ വന്നതില്‍ പിന്നെ പോലും ആളുകള്‍ വീട്ടിലിരിക്കാതെ കറങ്ങിനടക്കുകയായിരുന്നു. അതിന്റെ കൂടി വിലയാണ് ഇപ്പോള്‍ നല്‍കുന്നത്.
അമേരിക്ക കടുത്ത പ്രതിസന്ധിയിലേക്കാണ് കൂപ്പുകുത്തുന്നത്. ബിസിനസ്, തൊഴില്‍, ആരോഗ്യ പാലന രംഗങ്ങള്‍ തര്ന്നുതുടങ്ങി. രണ്ടു ലക്ഷംകോടി ഡോളറിന്റെ അടിയന്തര രക്ഷാ പാക്കേജിന് വൈറ്റ് ഹൗസിന് പിന്നാലെ സെനറ്റും അംഗീകാരം നല്കി. സെനറ്റിലെ ഡെമോക്രാറ്റിക്, റിപ്പബ്ലിക്കന്‍ പാര്‍ട്ടികള്‍ ഏകകണ്ഠമായാണ് പാക്കേജ് അംഗീകരിച്ചത്.
മുതിര്‍ന്നവര്‍ക്ക് 1,200 ഡോളറും കുട്ടികള്‍ക്ക് 500 ഡോളറും ഒറ്റത്തവണ പണമായി നല്‍കും. അടുത്ത പത്താഴ്ചയെങ്കിലും കൊറോണ ഭീഷണി അമേരിക്കയില്‍ തുടരുമെന്നാണ് വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. അതുകൊണ്ടുതന്നെ ഇപ്പോള്‍ പ്രഖ്യാപിച്ചരിക്കുന്ന പാക്കേജ് ഒന്നുമാവില്ലെന്നും സാമ്പത്തിക വിദഗ്ദ്ധര്‍ പറയുന്നു.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തിരഞ്ഞെടുപ്പ് റാലികളുടെ തിരക്കിലായിരുന്നതാനാല് കൊറോണ വ്യാപനം തടയുന്നതിനുള്ള കാര്യമായ നടപടികളൊന്നും കൈക്കൊണ്ടിരുന്നില്ല. പ്രതിപക്ഷ കക്ഷികളും തിരഞ്ഞെടുപ്പ് ഒരുക്കത്തിലായിരുന്നു. പ്രസിഡന്റിന്റെയും പ്രതിപക്ഷത്തിന്റെയും റാലികളിലും വന്‍ ജനക്കൂട്ടമായിരുന്നു.Clearwater, Florida 🙉🙉🙉— Aurel Boriçi (@AurelBoriciBT) March 19, 2020
This is what 🇺🇸 calls social distance... Pretty busy day huh What’s wrong with this ppl🤦♂️🤦♂️🤦♂️ #coronavirus #CoronavirusOutbreak #USA pic.twitter.com/h0XcAgaFBP
പൊതു പരിപാടികള്‍ക്കും കായിക മത്സരങ്ങള്ക്കുമൊന്നും വിലക്കില്ലായിരുന്നു. ഇതിനെല്ലാം പുറമേ, ഈ മഹാമാരിയൊന്നും ലോകത്തെ മികച്ച ആരോഗ്യ സംവിധാനങ്ങളുള്ള രാജ്യത്തെ പൗരന്മാരായ തങ്ങളെ ബാധിക്കില്ലെന്ന ചിന്തയായിരുന്നു അമേരിക്കക്കാര്‍ക്ക്. ഇതിനെല്ലാം കൂടി ഒരുമിച്ചു വില കൊടുക്കുകയാണ് ഇപ്പോള്‍ അമേരിക്ക.
നടക്കുന്ന ഒരു കാര്യം കൂടി പറയാനുണ്ട്, കഴിഞ്ഞ ദിവസങ്ങളിലെല്ലാം അമേരിക്കയില്‍ ഏറ്റവുമധികം വില്പന നടന്നത് തോക്കുകള്‍ക്കാണ്. ഭക്ഷ്യക്ഷാമം രൂക്ഷമാകുമെന്നും അതോടെ വ്യാപകമായ കൊള്ള നടക്കുമെന്നും ഭയന്നാണ് ജനം തോക്കുകള്‍ വാങ്ങിക്കൂട്ടുന്നത്!
Keywords: USA, Corona, Covid 19, Donald Trump, M Rakhi Vyganews
COMMENTS