കണ്ണൂര്‍: ടി.പി ചന്ദ്രശേഖരന് വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പി.കെ കുഞ്ഞനന്തന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി. കേസ...
കണ്ണൂര്‍: ടി.പി ചന്ദ്രശേഖരന് വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പി.കെ കുഞ്ഞനന്തന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി. കേസിലെ 13 -ാം പ്രതിയായ കുഞ്ഞനന്തന് വിദഗ്ദ്ധ ചികിത്സ ആവശ്യമാണെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി നടപടി.
2014 ജനുവരി 24 നാണ് ഗൂഢാലോചന കേസില്‍ കുഞ്ഞനന്തന് ജീവപര്യന്തം തടവിനും ഒരു ലക്ഷം രൂപ പിഴയ്ക്കും ശിക്ഷിച്ചത്. നേരത്തെ കുഞ്ഞനന്തന് അടിക്കടി പരോള്‍ അനുവദിക്കുന്നതിനെതിരെ ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചിരുന്നു.
പിന്നീട് കുഞ്ഞനന്തന് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും അടിയന്തര ചികിത്സ ആവശ്യമുണ്ടെന്നുമുള്ള സര്‍ക്കാരിന്റെ വാദം മെഡിക്കല്‍ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.

Keywords: T.P muder case, Highcourt, Bail, Government
COMMENTS