സിദ്ധാര്‍ത്ഥ് ശ്രീനിവാസ് തിരുവനന്തപുരം: പായിപ്പാട്ട് ലോക് ഡൗണിനിടെ ഇന്ന് അപ്രതീക്ഷിതമായി രണ്ടായിരത്തോളം മറുനാടന്‍ തൊഴിലാളികള്‍ തെരുവി...
സിദ്ധാര്‍ത്ഥ് ശ്രീനിവാസ്
തിരുവനന്തപുരം: പായിപ്പാട്ട് ലോക് ഡൗണിനിടെ ഇന്ന് അപ്രതീക്ഷിതമായി രണ്ടായിരത്തോളം മറുനാടന്‍ തൊഴിലാളികള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ച സംഭവത്തിനു പിന്നില്‍ ആരുടെയോ കറുത്ത കൈകളുണ്ടായിരുന്നുവെന്ന് ഉറപ്പിച്ചു സര്‍ക്കാര്‍.
സംഭവത്തെക്കുറിച്ച് അന്വേഷിച്ചു രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു. തൊഴിലാളികളെ ആസൂത്രിതമായി രംഗത്തിറുക്കുകയായിരുന്നുവെന്നാണ് പൊലീസും കരുതുന്നത്.
സംഭവത്തിനു പിന്നില്‍ വിധ്വംസക ശക്തികളുടെ കൈയുണ്ടെന്നാണ് സംശയം. ചങ്ങനാശ്ശേരിയിലെ പായിപ്പാട് മേഖലയില്‍ മാത്രം പതിനായിരത്തോളം മറുനാടന്‍ തൊഴിലാളികളുണ്ട്. തെങ്ങുകയറ്റവും ആശാരിപ്പണിയും മുതല്‍ എല്ലാ ജോലികള്‍ക്കും ഇപ്പോള്‍ ഇവരെയാണ് നാട്ടുകാര്‍ ആശ്രയിക്കുന്നത്.
ഇവരുടെ ക്യാമ്പുകളില്‍ പഞ്ചായത്ത് പ്രതിനിധിതകളും കളക്ടര്‍ അടക്കം ഉദ്യോഗസ്ഥരും കഴിഞ്ഞ ദിവസവും പോയിരുന്നു. അപ്പോഴൊന്നും ഇവര്‍ സ്വന്തം നാട്ടിലേക്കു പോകാന്‍ വാഹനം വേണമെന്ന് ആവശ്യപ്പെട്ടിരുന്നില്ല. ഇന്നു രാവിലെ പൊടുന്നനെയാണ് ഇത്തരമൊരു ആവശ്യവുമായി തൊഴിലാളികളെത്തിയത്.
ലോക്ഡൗണ്‍ ആയിരുന്നിട്ടും വാഹനസൗകര്യമില്ലാതിരുന്നിട്ടും പത്തനംതിട്ടയില്‍ നിന്നുവരെ മറുനാടന്‍ തൊഴിലാളികള്‍ കൃത്യസമയത്ത് എത്തിയെന്നതും പൊലീസിനെ അമ്പരപ്പിക്കുന്നു. ഇവരുടെ വരവു സംബന്ധിച്ച് ഒരു സൂചനയും പൊലീസ് ഇന്റലിജന്‍സ് വിഭാഗത്തിനു കിട്ടിയിരുന്നുമില്ല. ഇതാണ് സംഭവം ആസൂത്രിതമാണെന്നു കരുതാന്‍ കാരണം.
പെരുമ്പൂര്‍ തുടങ്ങി പല മേഖലകളിലും മറുനാടന്‍ തൊഴിലാളികള്‍ കൂട്ടമായി താമസിക്കുന്നുണ്ട്. അവരുടെ മേലും കണ്ണു വേണമെന്നു കൂടിയാണ് ഈ സംഭവം ഓര്‍മിപ്പിക്കുന്നത്. മാത്രമല്ല, മറുനാടന്‍ തൊഴിലാളികള്‍ സംഘടിച്ചാല്‍ ഗുരുതര ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാകാമെന്ന മുന്നറിയിപ്പു കൂടിയാണ് ഇന്നത്തെ സംഭവം.
ബംഗാളികളെന്ന വ്യാജേന കേരളത്തിലെത്തിയിട്ടുള്ളവരില്‍ ബംഗ്‌ളാദേശികളും ഉണ്ടെന്നു നേരത്തേ തന്നെ പൊലീസിനു വിവരം കിട്ടിയിട്ടുള്ളതാണ്. ലോകത്തിലെ തന്നെ ഭീകരരുടെ ഏറ്റവും സ്വസ്ഥമായ പറുദീസകളിലൊന്നാണ് ബംഗ്‌ളാദേശ്. ആ നിലയ്ക്കും പൊലീസിന് ഈ സംഭവത്തെ നിസ്സാരമായി കാണാനാവില്ല.
പായിപ്പാട് മറുനാടന്‍ തൊഴിലാളികള്‍ റോഡിലിറങ്ങിയ സംഭവത്തിനു പിന്നില്‍, സമൂഹത്തില്‍ അസ്വസ്ഥത സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ചില ശക്തികളുണ്ടന്ന് സൂചന ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്തു പറയുകയും ചെയ്തു. അത്തരത്തില്‍ ഗൂഢാലോചന നടത്തിയവരെ അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരുമെന്നും മുഖ്യമന്ത്രി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ഇതേനിലപാടു തന്നെയാണ് സ്ഥലം സന്ദര്‍ശിച്ച ഭക്ഷ്യമന്ത്രി പി തിലോത്തമനും പറഞ്ഞത്.
ഇപ്പോള്‍ തൊഴിലാളികളെ ഇളക്കിവിട്ടത് ആരാണെന്നു തനിക്കു നന്നായി അറിയാമെന്നും അക്കാര്യം പിന്നെ നോക്കാമെന്നും ഈ സമയത്ത് അത് നോക്കണ്ടതില്ലെന്നും ജില്ലാ കളക്ടര്‍ സുധീര്‍ ബാബുവും പറഞ്ഞിട്ടുണ്ട്.
ഇതേസമയം, ഈ സംഭവം കൊറോണ വൈറസിന്റെ സാമൂഹ്യ വ്യാപനത്തിനു കാരണമാകുമോ എന്ന ആശങ്കയും ശക്തമായിട്ടുണ്ട്. കേരളം വളരെ കാര്യക്ഷമമായി ലോക് ഡൗണുമായി മുന്നോട്ടു പോകുന്നതിനിടെയാണ് രണ്ടായിരത്തോളം പേര്‍ തെരുവിലിറങ്ങിയത്. അവരെ നിയന്ത്രിക്കാനായി വലിയൊരു സംഘം പൊലീസിനും രംഗത്തു വരേണ്ടിവന്നു. ഇതെതാക്കെ കണ്ട് ആസ്വദിക്കാനെത്തിയവരുടെ സുരക്ഷിതത്വവും അതിലേറെ ആശങ്കയുണ്ടാക്കുന്നു.
Summary: The government has confirmed that there were some black hands behind the incident where nearly 2,000 migrant workers took to the streets in protest at the Payippadu today. The intelligence unit has launched an investigation into the incident. Police also believe the workers were being deliberately brought on the scene.
There is a suspicion that there is a hand of subversive forces behind the incident. There are around 10,000 migrant workers in the Payippad region of Changanacherry alone. The locals now depend on them for everything from coconut plucking to carpentry work.
Keywords: Migrant workers, Payippadu, Changanacherry, Covid, Police, Kerala
COMMENTS